സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളജ്- 5.5 കോടി, ആലപ്പുഴ മെഡിക്കല്‍ കോളജ്- 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളജ്- അഞ്ച് കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ്- 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളജ്- 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളജിന്- മൂന്ന് കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് സെന്റർ സജ്ജമാക്കുന്നതിന് 2.25 കോടി, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് ഒരു കോടി, ഒ.പി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവക്കാണ് തുകയനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തും.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് സെന്റർ സജ്ജമാക്കുന്നതിന് 2.25 കോടി, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് ഒരു കോടി, ഒ.പി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവക്കാണ് തുകയനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തും
click and follow Indiaherald WhatsApp channel