ദളപതി വിജയിയെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ആദായ നികുതി വകുപ്പ് . നടൻ  വിജയിയെ  വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി ആദായ നികുതി വകുപ്പ് വീണ്ടും എത്തിയിരിക്കുകയാണ്.

 

 

 

   മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് എത്തിച്ചേരണമെന്ന് വിജയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്  വിജയ്ക്ക് നോട്ടീസ് കിട്ടിയത്.

 

 

 

  മാസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിജയ്‌യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് മുപ്പത് മണിക്കൂറോളം ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തത്.

 

 

 

   ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ അന്‍പു ചെഴിയനില്‍നിന്ന് 65 കോടി രൂപയും നിര്‍മാതാക്കളില്‍നിന്ന് 77 കോടിയും പിടിച്ചെന്നാണു റിപ്പോര്‍ട്ട്. 'ബിഗിൽ' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ  കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്.

 

 

 

   ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചുമാണ് ചോദ്യം ചെയ്തത്. രാത്രി അന്വേഷണസംഘവും വീട്ടില്‍ തങ്ങി. നടന്റെ ഭാര്യ സംഗീതയെയും ചോദ്യം ചെയ്തു. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.

 

 

 

   അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ  മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച  നിലയിൽ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു.

 

 

 

   വിജയുടെ ചോദ്യം ചെയ്യലിന് ശേഷം ചിത്രീകരണം പുനരാരംഭിച്ച മാസ്റ്ററിന്റെ ഷൂട്ടിങ് തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചിരുന്നു. ഷൂട്ടിങ്  നടന്നുകൊണ്ടിരുന്ന നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷന്റെ മുന്നിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സ്ഥലം ഷൂട്ടിങ്ങിന് വിട്ടുകൊടുക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം.

 

 

 

   ബിജെപി പ്രവർത്തകരുടെ സമരം അറിഞ്ഞ് വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ലൊക്കേഷനിലേക്ക് ഇരമ്പി എത്തുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്  ബിജെപി പ്രവർത്തകർ തടസപ്പെടുത്തുന്നത്  തടയാൻ സുരക്ഷയൊരുക്കിയും ആരാധകർ എത്തിയിരുന്നു.

 

 

 

   ഇതോടെയാണ് ബിജെപി പ്രവർത്തകർ പിൻവലിഞ്ഞത്. ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാസ്റ്ററിന്റെ ഷൂട്ടിങ്ങിന് കാവലൊരുക്കി വിജയ് ഫാൻസ് അസോസിയേഷനായ മക്കൾ ഇയ്യം രംഗത്തെത്തിയത്. 

మరింత సమాచారం తెలుసుకోండి: