കടവൂര്‍ ജയന്‍ കൊലക്കേസില്‍ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം.
ഒന്നു മുതല്‍ ഒമ്പതുവരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു(ഏലുമല ഷിജു) മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അബിനിവാസില്‍ രജനീഷ് (രഞ്ജിത്ത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തു വീട്ടില്‍ സുബ്രഹ്മണ്യന്‍,കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര് കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍(ഹരി) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
സംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ ആര്‍എസ്എസുകാരനായിരുന്ന ജയനെ പ്രതികള്‍ 2012 ഫെബ്രുവരി ഏഴിന് കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍വച്ച് പട്ടാപ്പകല്‍ മാരകായുധങ്ങളുമായി വെട്ടിയും അടിച്ചും കൊലപ്പെടുത്തി എന്നാണ് കേസ്. കോളിളക്കം സൃഷ്ടിച്ച കൊലക്കേസില്‍ ഒമ്പതു പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാവശ്യപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
click and follow Indiaherald WhatsApp channel