വിവാഹ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണ്'; മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി രംഗത്ത്! രണ്ടായിരത്തിൽ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം. ഏറ്റവും ഒടുവിൽ താക്കോൽ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്. ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ടാ'ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ താൻ വിവാഹതയാകുന്നു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് ആദ്യമായി 'സമയം മലയാള'ത്തിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. രണ്ട് പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായുള്ളയാളാണ് ബെംഗളുരുവിൽ ജനിച്ച് നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയ നടി ലക്ഷ്മി ഗോപാലസ്വാമി.



  കൊവിഡ് കാലത്ത് താൻ സ്വാതി തിരുനാളിൻറെ ഉൽസവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷത്തിന് പിറകെയാണെന്ന് അടുത്തിടെ നർത്തകി കൂടിയായ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ വിവാഹിതയാകുന്നുവെന്ന രീതിയിൽ വരുന്ന വാർത്തകളിൽ ആദ്യമായി പ്രതികരണം അറിയിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്പതോളം സിനിമകളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് 'വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ്. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്.




   എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതിൽ സന്തോഷം', ലക്ഷ്മി ഗോപാലസ്വാമി 'സമയം മലയാള'ത്തിനോട് പറഞ്ഞിരിക്കുകയാണ്. 'വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ്. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതിൽ സന്തോഷം', ലക്ഷ്മി ഗോപാലസ്വാമി 'സമയം മലയാള'ത്തിനോട് പറഞ്ഞിരിക്കുകയാണ്. പത്തിലേറെ സിനിമകളിൽ മോഹൻലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.  പതിനേഴാം വയസ്സു മുതൽ താൻ മോഡലിങ് ചെയ്തും നൃത്ത പരിപാടികളിലൂടേയും വരുമാനമുണ്ടാക്കുന്നയാളാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.




  ഇപ്പോഴത്തെ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണെന്നും ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ ’ എന്നും ലക്ഷ്മി പറഞ്ഞിട്ടുമുണ്ട്. അതായത് വിവാഹം കഴിക്കാത്തതിന് പിന്നിലെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സീ 5നായി സംവിധായിക പ്രിയ വി. തമിഴിൽ ഒരുക്കുന്ന സിനിമയുടെ ഭാഗമായി ഇപ്പോൾ ചെന്നൈയിലാണ് ലക്ഷ്മി ഇപ്പോഴുള്ളത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തിരികെ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ജോർജ്ജ് കോര ഉൾപ്പെടെയുള്ളവർ ഈ സിനിമയുടെ ഭാഗമാണ്. ദുൽഖർ സൽമാൻ നായകനാകുന്ന 'സല്യൂട്ട്' എന്ന സിനിമയിലും ഈ വർഷം ലക്ഷ്മി അഭിനയിച്ചിരുന്നു.

Find out more: