ഇത്രയും സൗന്ദര്യം ഉള്ളൊരു നായിക 100വർഷം തികയാൻ പോകുന്ന മലയാള സിനിമയിൽ ഉണ്ടായിട്ടില്ല'; കാവ്യയെ കുറിച്ച് ആരാധകർ പറയുന്നത്! മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്. നീലേശ്വരം സ്വദേശിയായ നടി ബാലതാരമായെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നായിക നിരയിലേക്കുയർന്നത്. പിന്നാലെ താരം ഏറെ വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന നടി കൂടിയാണ്.മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവൻ. കാവ്യ ഇന്ന് തൻ്റെ മുപ്പത്തിയേഴാം പിറന്നാളാഘോഷിക്കുകയാണ്. 1984 സെപ്റ്റംബ‍ർ 19നായിരുന്ന കാവ്യ ജനിച്ചത്. ഫാൻസ് ഗ്രൂപ്പുകളിലും സിനിമാ പ്രേമികളുടെ സോഷ്യൽ മീഡിയ കൂട്ടായ്മകളിലുമൊക്കെ കാവ്യയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.  





    അഭിനയത്തിൽ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരൊക്കെ കാവ്യയുടെ പുത്തൻ വിശേഷങ്ങളെല്ലാം വലിയ ഉത്സാഹത്തോടെ ഏറ്റെടുക്കാറുമുണ്ട്.സിനിമാപ്രേമികളുടെ കൂട്ടായ്മയിൽ ഇപ്പോഴിതാ കാവ്യയെ കുറിച്ച് ആരാധകൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ആരാധകൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.ഇപ്പോഴിതാ കാവ്യയുടെ സവിശേഷതകളെ കുറിച്ച് വാചാലരായിരിക്കുകയാണ് ആരാധകർ.'പണ്ട് നടി ഷീലയോട് തനി മലയാളിത്തമുള്ള ഒരു പെൺകുട്ടിയുടെ പടം വരയ്ക്കാൻ പറഞ്ഞപ്പോൾ ഷീല വരച്ചത് കാവ്യാമാധവനെ ആയിരുന്നു. എത്ര നായികമാർ വന്നു പോയാലും ഇത്രയും സൗന്ദര്യം ഉള്ളൊരു നായിക 100വർഷം തികയാൻ പോകുന്ന മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.




     2004ൽ പെരുമഴക്കാലത്തിലെ അഭിനയത്തിന് ആദ്യമായി മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി. 2010ൽ ഗദ്ദാമ്മയിലൂടെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് നേടി.2000കഴിഞ്ഞു ഏറ്റവും ആരാധകരെ നേടിയ മലയാളം നായിക. 2000ശേഷം ഏറ്റവും ബ്ലോക്ക്‌ ബസ്റ്ററുകൾ ഉള്ള മലയാളം നടി, മലയാള സിനിമയുടെ മുഖശ്രീ കാവ്യാ മാധവന് പിറന്നാൾ ആശംസകൾ'. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ക്യാമറക്ക് മുന്നിൽ നിന്ന് തുടങ്ങിയ കാവ്യ 90കളിൽ നിരവധി സിനിമകളിൽ ബാലതാരമായി. 99ൽ ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ കാവ്യയുടെ കൈയിൽ ഭദ്രമായിരുന്നു. നായികയായ ആദ്യചിത്രം തന്നെ ഗംഭീരമാക്കി, തുടർന്ന് 2000ത്തിന്റെ തുടക്കത്തിൽ നിരവധി വിജയചിത്രങ്ങളിലെ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മലയാളം ഇൻഡ്രസ്ട്രിയിലെ ലീഡിങ് ആക്ട്രസ് ആയി മാറി. 





  നിരവധി പേരാണ് ഈ കുറിപ്പിന് കമൻ്റുമായി എത്തുന്നത്. ഇത്രയും സൗന്ദര്യം ഉള്ള മലയാളത്തിൽ വേറെ നടിയെ ഞാൻ കണ്ടിട്ടില്ലെന്നും ഒരു കാലത്തെ മലയാളത്തിലെ ഏറ്റവും മികച്ച നായികയാണ് കാവ്യ മാധവൻ എന്നുമടക്കമുള്ള കമൻ്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. കൂടാതെ ദിലീപുമായി ബന്ധത്തിലായതിൽ പിന്നെയാണ് കാവ്യയോട് ചിലർക്ക് വിദ്വേഷമുണ്ടായതെന്നും ദിലീപും കാവ്യയും തമ്മിൽ വേർപിരിഞ്ഞപ്പോൾ അത് മുറുകുകയായിരുന്നുവെന്നും ഒരു സിനിമാസ്വാദക കുറിച്ചിട്ടുണ്ട്.  

Find out more: