അച്ചമ്മയുടെ രത്നത്തിന് പിറന്നാൾ ആശംസകൾ; വൈറലായി മുത്തശ്ശി മല്ലികയുടെ കുറിപ്പ്!  പൃഥ്വിരാജിൻറേയും സുപ്രിയയുടെയും മകളായ  അലംകൃതയുടെ ജന്മ ദിനമാണ് ഇന്ന്. അലംകൃത ജനനം മുതലേ തന്നെ സെലിബ്രിറ്റിയായിരുന്നു.  പക്ഷേ അധികമൊന്നും അലിയുടെ ചിത്രങ്ങൾ പൃഥ്വിയോ സുപ്രിയയോ പങ്കുവയ്ക്കാറില്ല, പക്ഷേ അല്ലിയുടെ വിിശേഷങ്ങൾ ഇൻസ്റ്റയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അല്ലിയെക്കുറിച്ചുള്ള വിശേഷങ്ങളറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യവുമാണ്. ഇന്ന് അലംകൃതയുടെ ഏഴാം ജന്മദിനമാണ്. ഇതിൽ മുത്തശ്ശി മല്ലിക സുകുമാരൻ ഒരു ഹൃദയം തൊടുന്ന കുറിപ്പാണ് പങ്കിട്ടിരിക്കുന്നത്. അച്ചമ്മയുടെ ചെറിയ, വിലയേറിയ രത്നം, ഡാഡയുടെ രാജകുമാരി, അമ്മയുടെ കുഞ്ഞു മാലാഖ ... അല്ലിമോളുടെ ജന്മദിനം !!, ഏയ്ഞ്ചൽസ് ഓഫ് പൃഥ്വിക്കായി ഈ സിഡിപി പോസ്റ്റുചെയ്യുന്നതിൽ അച്ചമ്മ വളരെ സന്തോഷിക്കുന്നു.




  നിൻറെ ഡാഡയെ എപ്പോഴും സ്‌ക്രീനിൽ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണിവർ, ജന്മദിനാശംസകൾ എൻറെ പൊന്നു മോൾക്ക്, എന്നാാണ് മല്ലിക ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മകളുടെ ഏഴാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് നടൻ പൃഥ്വിരാജ്.പങ്കുവെച്ചിട്ടുമുണ്ട്. മകളുടെ പുതിയ ചിത്രവും ഇതോടൊപ്പമുണ്ട്. മോളെ ജന്മദിനാശംസകൾ, നിന്നെയോർത്ത് ഡാഡയും മമ്മയും ഏറെ അഭിമാനിക്കുന്നു. പുസ്തകങ്ങളോടുള്ള നിൻറെ വലിയ സ്നേഹം, ലോകത്തോടുള്ള നിൻറെ അനുകമ്പ ഇവയൊക്കെ നിന്നോടൊപ്പം വളരട്ടെ. ഏറെ ജിജ്ഞാസുവായി നീ തുടരുക, വലിയ സ്വപ്നങ്ങൾ എപ്പോഴും കാണട്ടെ. ഞങ്ങളുടെ വലിയ സന്തോഷവും നേട്ടവുമാണ് നീ. നിന്നെ ഞങ്ങൾ ഏറെ സ്നേഹിക്കുന്നു.




  സുപ്രിയയും മകൾക്ക് ആശംസ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്. അതേസമയം നേരത്തെ അലംകൃതയുടെ സ്വകാര്യത്തെ മാനിച്ചാണ് മകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാത്തതെന്നു പറഞ്ഞു സുപ്രിയ മേനോനും രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ നടൻ പൃഥ്വിരാജിന്റെ മറ്റൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിരിച്ച മുഖത്തോടെയുള്ള അലംകൃതയേയും സുപ്രിയേയുമാണ് ഫോട്ടോയിൽ കാണുന്നത്. മകളുടെ മുഖം കാണുന്ന ഫോട്ടോ അത്യപൂർവ്വമായാണ് പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യാറുള്ളത്.അലംകൃതയെന്ന ആലിയുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നതിനാലാണ് ചിത്രങ്ങൾ അധികം പോസ്റ്റ് ചെയ്യാത്തത്. സാധാരണക്കാരിയായി മകളെ വളർത്താനാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞിരുന്നു.




  ആലിയുടെ സംശയങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമെല്ലാം പറഞ്ഞ് സുപ്രിയയും എത്താറുണ്ട്. നാളുകൾക്ക് ശേഷം ആലിയുടെ മുഖം വ്യക്തമാവുന്ന ഫോട്ടോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. അങ്ങനെ രാജുവേട്ടൻ അലംകൃത മോളുടെ ചിത്രം പോസ്റ്റ് ചെയ്തുവെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഹാപ്പി ബർത്ത് ഡേ ലവ്. ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം തന്നെ ചേർത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. സ്ട്രിക്ടായ അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തിയാണ്. ഐ ലവ് യൂ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. 




  അല്ലിയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാൻ എനിക്ക് തോന്നിയെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. സുപ്രിയ തന്നെയായിരുന്നു പോസ്റ്റിന് കീഴിൽ ആദ്യം കമന്റ് പോസ്റ്റ് ചെയ്തത്. ഹാപ്പി ബർത്ത് ഡേ സുപ്പുവെന്നായിരുന്നു പൂർണിമയുടെ കമന്റ്. ഷിയാസ് കരീം സാധിക തുടങ്ങിയവരും സുപ്രിയയ്ക്ക് ആശംസ അറിയിച്ചെത്തിയത്.

Find out more: