സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. അതായത് അൺലോക്ക് നടപടികളിലേക്ക് രാജ്യം കടന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകി കേന്ദ്രം രംഗത്തുവന്നു. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചിരുന്നു. ജനങ്ങളുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും തടസം വരാൻ അൺലോക്ക് പ്രക്രിയയിൽ പാടില്ല.




 ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്താൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. രാജ്യത്തെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുണ്ടെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. മാത്രമല്ല  ഇത് രാജ്യത്തെ വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് അജയ് ഭല്ല കത്തിൽ വ്യക്തമാക്കുന്നുണ്ട്.



ചില തദ്ദേശ സ്ഥാപനങ്ങളുടെ നീക്കം സാമ്പത്തിക, തൊഴിൽ മേഖലകളെയും മോശമായി ബാധിക്കുന്നതായി അൺലോക്ക് - 3 മാർഗനിർദേശങ്ങൾ‌ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.അതായത് നിയന്ത്രണങ്ങൾ ചരക്ക് നീക്കങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും അന്തർസംസ്ഥാന നീക്കത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. അതിർത്തികൾ കടന്നുള്ള വ്യാപാരത്തിനായി വ്യക്തികളുടെയും ചരക്കുകളുടെയും നീക്കത്തിന് പ്രതേക ആനുമതിയോ അംഗീകാരമോ ആവശ്യമില്ല. ഇ - പെർമിറ്റും ഇതിനായി ആവശ്യമില്ല.



അൺലോക്ക് മാർഗനിർദേശങ്ങളിൽ വ്യക്തികളുടെ സഞ്ചാരത്തിലും ചർക്ക് നീക്കത്തിലും യാതൊരു തരത്തിലുമുള്ള നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അതിർത്തികൾ കടന്നുള്ള വ്യാപാരത്തിനായി വ്യക്തികളുടെയും ചരക്കുകളുടെയും നീക്കത്തിന് പ്രതേക ആനുമതിയോ അംഗീകാരമോ ആവശ്യമില്ല.ഈ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് 2005ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ലംഘനമാണ്.



മാർഗനിർ‌ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും ഭല്ല പറഞ്ഞു. ഓഗസ്‌റ്റ് 31നാണ് അൺലോക്കിന്റെ മൂന്നാംഘട്ടം രാജ്യത്ത് അവസാനിക്കുന്നത്. അതേസമയം രാജ്യത്തു കോവിഡ് കേസുകൾ വർദ്ധനവോടെ മുന്നോട്ടു പോകുകയാണ്. ഇതിനിടയിലാണ് സംസ്‌ഥാന സർക്കാരുകൾക്ക് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. 

Find out more: