എന്നെ പഠിപ്പിക്കുന്നത് ശ്രമകരമായിരിക്കുമെന്ന് എന്നോട് പറഞ്ഞ ആദ്യത്തെ വിദ്യാർത്ഥിയെക്കുറിച്ച് അബാദിന്റെ വാക്കുകൾ ഇങ്ങനെ! വിജയദശമി ദിനത്തിൽ നിരവധി പേരാണ് അബാദിന് അരികിലേക്ക് എത്തിയത്. താരങ്ങളുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് പൂർണിമ വീണ്ടും ചുവടുവെച്ചത് അബാദിനൊപ്പമായിരുന്നു. അബാദിന് ദക്ഷിണ കൊടുത്ത് നൃത്തം തുടരാനായി തീരുമാനിച്ച സന്തോഷം പങ്കിട്ട് താരമെത്തിയിരുന്നു. സെലിബ്രിറ്റികളായ തന്റെ വിദ്യാർത്ഥികളെക്കുറിച്ചുള്ള അബാദിന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികൾക്ക് ഏറെ പ്രിയങ്കരനായ കോറിയോഗ്രാഫറാണ് അബാദ് റാം മോഹൻ. 




   അബാദിന്റെ നേൃത്വത്തിൽ ഡാൻസ് ചയ്തതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്.  സഹോദരിയും വിദ്യാർത്ഥിയും ഏറെ അടുപ്പമുള്ളയാളുമാണ് അശ്വതി എന്നായിരുന്നു അദ്ദേഹം കുറിച്ചത്. നേരത്തെ നൃത്തം പഠിക്കാനായി ആഗ്രഹിച്ചിരുന്നുവെന്നും അരങ്ങേറ്റം നടത്തണമെന്നുമൊക്കെയായിരുന്നു ആഗ്രഹിച്ചത്. അഭിനയത്തിൽ പയറ്റിത്തെളിഞ്ഞതിന് പിന്നാലെയായാണ് അശ്വതി ഡാൻസിലും കൈവെക്കുന്നത്.  അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തും അബാദിന്റെ ശിക്ഷണം സ്വീകരിച്ചിരുന്നു.  വർഷങ്ങൾക്കുമുൻപ് തൃപ്പുണിത്തുറ കലാലയത്തിൽ വച്ച് ചേച്ചിയെ കണ്ട ഒരു ഓർമയുണ്ട്. 




   എന്നെ സംഗീതം പഠിപ്പിച്ച പരമുദാസ് ആശാനും കല്യാണി കുട്ടിയമ്മ ടീച്ചറും തമ്മിലുള്ള പരിചയം കൊണ്ട്, അമ്മക്ക് ദക്ഷിണവെക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിരുന്നു. കാലം ഒരുപാട് കഴിഞ്ഞു. പക്ഷെ, ആ അനുഗ്രഹമാകാം ഇതിന്റെയൊക്കെ പിറകിൽ എന്നായിരുന്നു പൂർണിമയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അബാദ് കുറിച്ചത്. ഈ പ്രായത്തിൽ നൃത്തത്തോടു ഇത്രയും ആത്മാർത്ഥതയുള്ള കുട്ടികൾ വിരളമാണ്. എന്റെ എല്ലാ കുഞ്ഞുങ്ങളെപ്പോലെ ആരുവും എന്നും ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. ഡാൻസ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ നൃത്തത്തെ ജീവനായി കാണുന്ന ഞാൻ ആ സ്വപ്നം സഫലമാക്കാൻ സഹായിക്കാതെ പോകാൻ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോടുപറഞ്ഞ ആദ്യത്തെ വിദ്യാർത്ഥിയാണ് രഞ്ജിനി ഹരിദാസ് എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. 




  ഇവരുടെയൊക്കെ ജീവിതത്തിൽ ഭാഗമാവാൻ കഴിയുന്നത് ഗുരുക്കന്മാരുടെ അനുഗ്രഹമെന്നായിരുന്നു ആരാധനാ രാജീവിനെക്കുറിച്ച് അബാദ് കുറിച്ചത്. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ, ഒരു നാലു വർഷത്തിനടുത്തായി അറിയാം അമൃതച്ചേച്ചിയെ. പാപ്പുവിനെ പഠിപ്പിക്കാൻ വന്നപ്പോത്തോട്ടു പറയുന്നതാ എനിക്കും പഠിക്കണം എന്ന്. സമയം വന്നപ്പോ അതും തുടങ്ങി. സംഗീതംപോലെ നൃത്തവും കൈകാര്യം ചെയ്യാൻ അമ്മ അനുഗ്രഹിക്കട്ടെ. ഞാൻ പറഞ്ഞത് മറക്കരുത് എന്നായിരുന്നു അമൃതയോട് അബാദ് പറഞ്ഞത്.

Find out more: