നാണമുണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് മാപ്പ് പറയണം എന്ന് എം സ്വരാജ് വിഡി സതീശനോട്! നാണവും മാനവും ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് മാപ്പ് പറയണമെന്ന് ഇടതുമുന്നണി മണ്ഡലം സെക്രട്ടറി കൂടിയായ എം സ്വരാജ് ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എം സ്വരാജ്. "കേരളത്തിൻറെ സാമാന്യ ബോധത്തെയും നീതി ബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം നടത്തിയ ആക്രോശങ്ങളുണ്ട്.
എല്ലാവരെയും ഞെട്ടിക്കുക, എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി, അദ്ദേഹം പറഞ്ഞത് ഇത് പ്രചരിപ്പിക്കുന്നതിലൊന്നും തെറ്റില്ല, ഇത് അപ്‌ലോഡ് ചെയ്തത് ആരാണെന്ന് കണ്ട് പിടിക്കണമെന്നാണ്. വിചിത്രമായ ഒര വാദഗതിയാണത്. അദ്ദേഹത്തിൻറെ അനുയായികൾക്കുള്ള ആഹ്വാനവുമാണത്. കോട്ടയ്ക്കൽ സ്വദേശിയായ അബ്ദുൾ ലത്തീഫ് അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സ്വരാജ് വിമർശനങ്ങൾ ഉന്നയിച്ചത്. "ഇപ്പോഴിതാ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു. കോയമ്പത്തൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് തൃക്കാക്കരയിലെ പോലീസ് പിടിച്ചിരിക്കുന്നു.
ഇനി എന്താണ് പറയുക. നാണവും മാനവും ഉണ്ടെങ്കിൽ, ജനാധിപത്യത്തോട് അൽപ്പമെങ്കിലും ബഹുമാനം ഉണ്ടെങ്കിൽ, ഈ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയെ ഈ നിമിഷം പിൻവലിക്കണം. കെപിസിസി പ്രസിഡൻറ് കേരളത്തോട് മാപ്പ് പറയണം. തൃക്കാക്കരയിൽ മത്സരിക്കാനുള്ള ധാർമിക അവകാശം, അർഹത യുഡിഎഫിന് നഷ്ടപ്പെട്ടിരിക്കുന്നു." സ്വരാജ് പറഞ്ഞു. ഇത്തരം ദൃശ്യങ്ങൾ കിട്ടിയിൽ പ്രചരിപ്പിക്കാത്തത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. തൊട്ടടുത്ത ദിവസം അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞതും നിഷേധിക്കുന്നതുമായ ദൃശ്യങ്ങൾ ഇപ്പോ എല്ലായിടത്തും ലഭ്യമാണ്.
അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്നമല്ല. പക്ഷേ അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു ഇത് അപ്‌ലോഡ് ചെയ്തയാളെ കണ്ട് പിടിക്കണമെന്ന്. യഥാർഥത്തിൽ, അപ്‌ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും തുല്യപ്രാധാന്യമുള്ള കുറ്റകൃത്യമാണ്." എം സ്വരാജ് പറഞ്ഞു. ഒപ്പം എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്യാൻ, ആലോചിച്ച് ഉറപ്പിച്ച് യുഡിഎഫ് കേന്ദ്രത്തിൽ നിന്ന് സൃഷ്ടിച്ചതാണ് ഈ അശ്ലീല വീഡിയോയെന്ന് ഇപ്പോ തെളിവ് സഹിതം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു.
Find out more: