പെങ്ങളുടെ കല്യാണത്തിനു ഞാൻ ഓടാതെ നിങ്ങൾ ഓടുമോ; ഷൈൻ ടോം ചാക്കോ! ഉത്തരവാദിതത്തോടെ കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഓടി നടക്കുന്ന സഹോദരനെയാണ് ഷൈൻ എന്ന നടനിൽ  കാണാൻ കഴിഞ്ഞത്. ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക് പോസ് ചെയ്തും ചടങ്ങിൽ തിളങ്ങുകയായിരുന്നു ഷൈൻ. നടൻ ദിലീപും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. മനസമ്മത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത് എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാൻ ഓടാതെ നിങ്ങൾ ഓടുമോ എന്നായിരുന്നു ഷൈൻ ചോദിച്ചത്. എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാൻ. 






  അതുവെച്ച് നിങ്ങൾ റേറ്റിംഗുണ്ടാക്കരുതെന്നും ഷൈൻ പുറകെക്കൂടിയ ക്യാമറ ടീമിനോട് പറയുന്നുണ്ടായിരുന്നു.വെളുത്ത കുർത്തിയും പാന്റും കോട്ടും അണിഞ്ഞാണ് ഷൈൻ എത്തിയത്. പള്ളിയിലെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്തത് ഷൈനായിരുന്നു.മനസമ്മതത്തിന്റെ പ്രാർത്ഥന ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഷൈനിനെയും വീഡിയോയിൽ കാണാം. കുടുംബാംഗങ്ങൾക്കൊപ്പമായി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഷൈൻ ആക്ടീവായിരുന്നു. അളിയനെയും സഹോദരിയേയും പള്ളിയിലേക്ക് സ്വീകരിച്ചതും ഷൈനായിരുന്നു. കൈയ്യിൽ വെച്ചിരിക്കുന്നത് സാരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതെന്റെ ജാക്കറ്റാണെന്ന് ഷൈൻ പറയുന്നുണ്ടായിരുന്നു.ചേട്ടായി കോട്ടിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്‌തേ എന്നായിരുന്നു അനിയത്തി പറഞ്ഞത്. സ്റ്റെപ്പ് കയറാനായി ബുദ്ധിമുട്ടിയ അനിയത്തിയെ സഹായിക്കാനും ഷൈൻ മുന്നിലുണ്ടായിരുന്നു. പള്ളിയിൽ കയറുന്നതിന് മുൻപ് കോട്ടൊക്കെ ഇട്ട് ഷൈൻ സെറ്റായിരുന്നു. ഞാൻ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ പെങ്ങൾ ഉണ്ടാവുന്നത്.




   നേരത്തെ വേറൊരു പെങ്ങളുടെ കല്യാണമുണ്ടായിരുന്നു. എല്ലാവരെയും കാണാനും ഫോട്ടോ എടുക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമൊക്കെ ഇഷ്ടമാണ്. ഫോട്ടോയിൽ നിൽക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടം എനിക്കാണ്. ഇതൊക്കെ കഴിഞ്ഞ് നമുക്ക് കാണാം, സംസാരിക്കാമെന്നായിരുന്നു ഫോട്ടോ എടുക്കാനായി കാത്തിരുന്നവരോട് ഷൈൻ പറഞ്ഞത്.ഷൈന്റെ സഹോദരിക്ക് ആശംസ അറിയിക്കാനായി ദിലീപ് എത്തിയിരുന്നു. കുടുംബാംഗങ്ങളെയെല്ലാം ദിലീപിന് ഷൈൻ പരിചയപ്പെടുത്തിയിരുന്നു. ഞങ്ങളുടെ സ്‌കൂളിലെ സീനിയർ സ്റ്റുഡന്റാണ്. അസിസ്റ്റന്റ് ഡയറക്ടായി, നടനായി മാറിയവരാണ് ഞങ്ങൾ. സംസാരിക്കാനായി മൈക്ക് കൈമാറാൻ നോക്കിയെങ്കിലും എന്റെ ആശംസ നേരിൽ കൊടുത്തെന്നായിരുന്നു ദിലീപിന്റെ കമന്റ്.




പെങ്ങളുടെ കല്യാണത്തിന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാൻ. അതുവെച്ച് നിങ്ങൾ റേറ്റിംഗുണ്ടാക്കരുതെന്നും ഷൈൻ പുറകെക്കൂടിയ ക്യാമറ ടീമിനോട് പറയുന്നുണ്ടായിരുന്നു.വെളുത്ത കുർത്തിയും പാന്റും കോട്ടും അണിഞ്ഞാണ് ഷൈൻ എത്തിയത്. പള്ളിയിലെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്തത് ഷൈനായിരുന്നു.മനസമ്മതത്തിന്റെ പ്രാർത്ഥന ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഷൈനിനെയും വീഡിയോയിൽ കാണാം. കുടുംബാംഗങ്ങൾക്കൊപ്പമായി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഷൈൻ ആക്ടീവായിരുന്നു. അളിയനെയും സഹോദരിയേയും പള്ളിയിലേക്ക് സ്വീകരിച്ചതും ഷൈനായിരുന്നു. കൈയ്യിൽ വെച്ചിരിക്കുന്നത് സാരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതെന്റെ ജാക്കറ്റാണെന്ന് ഷൈൻ പറയുന്നുണ്ടായിരുന്നു.ചേട്ടായി കോട്ടിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്‌തേ എന്നായിരുന്നു അനിയത്തി പറഞ്ഞത്. സ്റ്റെപ്പ് കയറാനായി ബുദ്ധിമുട്ടിയ അനിയത്തിയെ സഹായിക്കാനും ഷൈൻ മുന്നിലുണ്ടായിരുന്നു.

Find out more: