ലൂസിഫറിന് ശേഷം വീണ്ടും 'ബോബി'! ചിത്രത്തിൽ വില്ലനായി 'ലൂസിഫർ' സിനിമയിൽ ബോബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ബോളിവുഡ് താരം വിവേക് ഒബ്റോയ് എത്തുകയാണെന്ന വാർ‍ത്ത പുറത്തുവന്നിരിക്കുകയാണ്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് വിവേക് ചിത്രത്തിൽ എത്തുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന സിനിമയുെട ചിത്രീകരണം പുരോഗമിക്കുകയാണ്. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവേക് സെറ്റിലെത്തിയ വീഡിയോയും സോഷ്യൽമീഡിയയിൽ സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.



    പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്ന മോഹൻലാൽ ചിത്രം ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ.  കടുവയുടെ ചിത്രീകരണം കോട്ടയത്ത് വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ,കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദനൻ,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആറ് വർ‍ഷങ്ങൾക്ക് ശേഷം മലയാളത്തിൽ വീണ്ടും സംവിധാന മേഖലയിൽ കടുവയിലൂടെ സജീവമാകുകകയാണ് ഷാജി കൈലാസ്. മോഹൻലാലിനെ നായകനാക്കി എലോൺ എന്നൊരു ചിത്രവും അടുത്തതായി ഷാജി ഒരുക്കുന്നുണ്ട്.



  ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമ്മിക്കുന്ന കടുവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി. എബ്രഹാം ആണ്.  അഭിനയ രംഗത്തും നിർമാണ രംഗത്തും സംവിധാനത്തിന്റെ രംഗത്തും പാട്ടിന്‌റെ രംഗത്തുമെല്ലാം പൃഥ്വി ഇതിനോടകം വിജയം നേടിക്കഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും പാരമ്പര്യം പിൻതുടർന്ന് വന്ന പൃഥ്വിയെ സംബന്ധിച്ച് സിനിമ ഒരിക്കലും വിദൂരമായിരുന്നില്ല. എന്നിരിയ്ക്കും അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ എത്തിയത്. മോഹിച്ച് എത്തിയത് അല്ല എങ്കിലും പിന്നീട് സിനിമ പൃഥ്വിയെയും പൃഥ്വി മലയാള സിനിമയെയും മോഹിപ്പിച്ചു.



 ആഗ്രഹിച്ച വരാത്തത് കൊണ്ട് ഒരിക്കലും സിനിമയോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടില്ല. മറിച്ച് കൂടിയതേയുള്ളൂ. ഒരു സിനിമയ്ക്ക് വേണ്ടിയും ഇത് മതി എന്ന് കരുതി നിന്നിട്ടില്ല എന്ന് പൃഥ്വിരാജ് പറയുന്നു. 2002 ൽ സിനിമയിലെത്തിയ പൃഥ്വി ഇതിനോടകം നൂറിൽ അധികം സിനിമകളുടെ ഭാഗമായിട്ടുണ്ടാവും. എന്നാൽ ഒരിക്കൽ പോലും, ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞ ശേഷം, ഇതിന് ഇത്രയും ആത്മാർത്ഥമായി ചെയ്താൽ മതി എന്ന് കരുതിയിട്ടില്ല. എന്നും പരമാവധി നൽകാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. മറിച്ച് ചില ചിത്രങ്ങൾ ചെയ്യുമ്പോൾ നിർത്തി പോയാലോ എന്ന് തോന്നിയിട്ടുണ്ട് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.

Find out more: