നെറ്റ്‍ഫ്ലിക്സിൽ ഗ്ലോബൽ ടോപ്പ് 10 ലിസ്റ്റിൽ 'മിന്നൽ മുരളി'! സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പല ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനം മുതൽ നെറ്റ്ഫ്ലിക്സിൻറെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാമതാണ് 'മിന്നൽ മുരളി'. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് ആഗോള തലത്തിലും ചിത്രം പ്രേക്ഷകസ്വീകാര്യത നേടിയ കണക്ക് പുറത്തുുവന്നിരിക്കുകയാണ്. ടൊവിനോ തോമസ് - ബേസിൽ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'മിന്നൽ മുരളി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലുൾപ്പെടെ വലിയ തരംഗമായിരിക്കുകയാണ്. ക്രിസ്‍മസ് ദിനം ഉൾപ്പെടുന്ന ഡിസംബർ 20 മുതൽ 26 വരെ ഏറ്റവുമധികം പേർ കണ്ട നെറ്റ്ഫ്ലിക്സ് സിനിമകളുടെയും സിരീസുകളുടെയും കൂട്ടത്തിലാണ് മലയാളത്തിന് അഭിമാനമായി മിന്നൽ മുരളിയുള്ളത്. 




  നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിട്ടിരിക്കുന്ന ആഗോള ടോപ്പ് 10 ലിസ്റ്റിലാണ് മിന്നൽ മുരളി ഇടം നേടിയിരിക്കുന്നത്.  60 ലക്ഷം മണിക്കൂറുകളാണ് മിന്നൽ മുരളി തങ്ങളുടെ പ്ലാറ്റ്‍ഫോമിൽ നിന്ന് പ്രേക്ഷകർ സ്ട്രീം ചെയ്‍ത് കണ്ടതെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുകയാണ്. നടൻ ടൊവിനോയുടെ കരിയറിലെ വലിയ ബ്രേക്കായിരിക്കുകയാണ് ചിത്രം. ആഗോള തലത്തിൽ തന്നെ നടന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രതിനായക കഥാപാത്രമായ ഗുരു സോമസുന്ദരത്തിനും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഡിസംബർ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആഗോള തലത്തിൽ ഏറ്റവുമധികം കാണികളെ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ടോപ്പ് 10 ലിസ്റ്റിൽ മിന്നൽ മുരളി നാലാംസ്ഥാനത്തുണ്ട് താനും.





   ഒരു സിനിമ ഹിറ്റായാൽ അതിലെ നായകൻറെയും നായികയുടെയും വേഷം ഒരു ട്രെൻഡായി മാറുന്നത് നാട്ടിൽ പതിവാണ്. കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളും ഇതുപോലെ ശ്രദ്ധിക്കപ്പെടാറുണ്ട്. വസ്ത്രങ്ങൾ ട്രെൻഡാകുന്ന കാലത്ത് നിന്ന് ഇപ്പോൾ സേവ് ദ ഡേറ്റ് ട്രെൻഡിങ്ങാകുന്ന രീതിയാണ് സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി'യ്ക്ക് മികച്ച പ്രതികരണം ലഭിക്കുമ്പോൾ തന്നെയാണ് മിന്നൽ മുരളിയായി വരൻ എത്തിയ ഒരു സേവ് ദ ഡേറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി‘ റിലീസ് ചെയ്യുന്ന അതേദിനം തന്നെയായിരുന്നു 'ഒരു മിന്നൽ സേവ് ദ ഡേറ്റും' സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോഗ്രഫി ആത്രേയ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോയും ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. 





  ജനുവരി 23 ന് വിവാഹിതരാകാൻ പോകുന്ന അമൽ- അഞ്ജു ജോഡികളാണ് മിന്നൽ സേവ് ദ ഡേറ്റിലെ കേന്ദ്ര കഥാപാത്രങ്ങൾ. മിന്നൽ മുരളിയുടെ വേഷത്തിലാണ് അമൽ വീഡിയോയിലെത്തുന്നത്. ആത്രേയ വെഡ്ഡിങ്ങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് ഈ വൈറൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യം നോർമൽ തീം ആയിരുന്നു സേവ് ദ ഡേറ്റിനായ സെറ്റ് ചെയ്തതെന്നും എന്നാൽ അതിന് അമൽ ഉപയോഗിക്കാനിരുന്ന ഷർട്ടിൻറെ സൈസ് അൽപ്പം വലുതായതോടെയാണ് മറ്റൊരു കോസ്റ്റ്യൂം സെലക്ട് ചെയ്തതെന്നാണ് ജിബിൻ മനോരമ ഓൺലൈനിനോട് പ്രതികരിച്ചത്.

Find out more: