
കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയാനിരിക്കെയാണ് കൂടുതൽ കേസുകൾ ഇപ്പോൾ എത്തിയിരിക്കുന്നത്. കൊവിഡ് രോഗികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായാണ് ഭരണകൂടം എത്തിയിരിക്കുന്നത്. ഹോട്ടലുകളിൽ ഭക്ഷണം നൽക്കുന്നത് നിർത്തി. ജിംനേഷ്യം, കായിക കേന്ദ്രങ്ങൾ എന്നിവ എല്ലാം നിർത്തി. പള്ളികളിൽ രണ്ടാഴ്ചത്തേക്ക് പ്രാർഥനകൾ ഇല്ല. കൊവിഡ് പ്രതിരോധത്തിൻറെ മുൻ കരുതൽ നടപടികൾ പാലിക്കാത്തവർക്ക് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. . ബഹ്റൈനിൽ പുതിയ കൊവിഡിൻറെ വകഭോദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. പരീക്ഷണാർഥത്തിൽ സ്വകാര്യ മേഖലയിലെ ഏതാനും സേവനങ്ങൾക്കാണ് ഫേഷ്യൽ ഐഡി സംവിധാനം ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. ഇതിന് ആഭ്യന്തര മന്ത്രാലയം നേതൃത്വം നൽകും.
രേഖകൾ പരിശോധിച്ച് ആളെ തിരിച്ചറിയുന്ന നിലവിലെ രീതി മാറ്റി പകരം ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലൂടെ മുഖം സ്‌കാൻ ചെയ്ത് ആളുടെ ഐഡന്റിറ്റി കണ്ടെത്താൻ സാധിക്കുന്നതാണ് പുതിയ രീതി. ആദ്യഘട്ടം വിജയകരമാണെങ്കിൽ സർക്കാർ സേവനങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ ഈ രീതി നടപ്പിലാക്കുമെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. മുഖ പരിശോധനയിലൂടെ ആളുകളെ തിരിച്ചറിയുന്ന സംവിധാനം നിലവിൽ വരുന്നതോടെ പരിശോധനകളും സേവനങ്ങളും കൂടുതൽ എളുപ്പമാവുമെന്നും ശെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
നിലവിലെ രീതിയിൽ കൗണ്ടറിൽ ചെന്ന് രേഖകൾ സമർപ്പിച്ച് അവ പരിശോധിച്ച് ഉറപ്പുവരുത്തുന്നതു വരെ കാത്തുനിൽക്കേണ്ട ആവശ്യം ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഇല്ലാതായിത്തീരും. പരിശോധിക്കാൻ ആളുകളില്ലാതെ തന്നെ എവിടെയും ഏത് സമയത്തും സേവനങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സാങ്കേതികവിദ്യ പ്രകാരം ഒരാളുടെ മുഖത്തിന്റെ സവിശേഷതകൾ സ്‌കാൻ ചെയ്ത് ഓൺലൈനിൽ ലഭ്യമാക്കുകയാണ് ചെയ്യുക.