കേരളത്തിലെ കെ.ജി.എഫ്. 2 വിതരണം ഏറ്റെടുത്ത് പൃഥ്വിരാജ്! അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ കെ.ജി.എഫ്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. കെ.ജി.എഫ്. 2-വിന്റെ വിതരണം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യൂ കാണുന്നതിനായി പൃഥ്വിരാജിനേയും കെ.ജി.എഫ്. ടീം ക്ഷണിച്ചിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ച ചിത്രമായിരുന്നു കെ.ജി.എഫ്. സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രം കണ്ടിറങ്ങിയ ശേഷം മികച്ച അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. ' അത്ഭുതപ്പെടുത്തുന്ന സിനിമ, കെ.ജി.എഫിലൂടെ സിനിമയ്ക്ക് പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകൻ പ്രശാന്ത് നീലിന് സാധിച്ചു.' എന്നാണ് പ്രിവ്യു കണ്ടിറങ്ങിയ ശേഷം പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്. 2018-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ആ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു. കന്നഡയിൽ ഒരുങ്ങുന്ന ഏറ്റവും കൂടിതൽ മുതൽമുടക്കുള്ള ചിത്രംകൂടിയാണ് കെ.ജി.എഫ്. ഏപ്രിൽ 14-ന് ആണ് കെ.ജി.എഫ്. ചാപ്റ്റർ 2 പ്രദർശനത്തിനെത്തുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകൾക്കു പുറമേ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.
ഒരു സ്വർണ്ണ ഖനിയും അധോലോക നേതാക്കളേയും ചുറ്റിപ്പറ്റിയാണ് കെ.ജി.എഫിന്റെ കഥ മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ റോക്കിയായി എത്തുന്നത് യാഷാണ്. രണ്ടാം ഭാഗത്തിൽ അധീരയായി എത്തുന്ന സഞ്ജയ് ദത്തിനെ കാണാനും ഏറെ ആകാംക്ഷയാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ കെ.ജി.എഫ്. പിടിച്ചെടുത്ത റോക്കി ഭായിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രം കണ്ടിറങ്ങിയ ശേഷം മികച്ച അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. ' അത്ഭുതപ്പെടുത്തുന്ന സിനിമ, കെ.ജി.എഫിലൂടെ സിനിമയ്ക്ക് പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകൻ പ്രശാന്ത് നീലിന് സാധിച്ചു.' എന്നാണ് പ്രിവ്യു കണ്ടിറങ്ങിയ ശേഷം പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.
2018-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ആ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു. കന്നഡയിൽ ഒരുങ്ങുന്ന ഏറ്റവും കൂടിതൽ മുതൽമുടക്കുള്ള ചിത്രംകൂടിയാണ് കെ.ജി.എഫ്. ഏപ്രിൽ 14-ന് ആണ് കെ.ജി.എഫ്. ചാപ്റ്റർ 2 പ്രദർശനത്തിനെത്തുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകൾക്കു പുറമേ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്. ഒരു സ്വർണ്ണ ഖനിയും അധോലോക നേതാക്കളേയും ചുറ്റിപ്പറ്റിയാണ് കെ.ജി.എഫിന്റെ കഥ മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ റോക്കിയായി എത്തുന്നത് യാഷാണ്. രണ്ടാം ഭാഗത്തിൽ അധീരയായി എത്തുന്ന സഞ്ജയ് ദത്തിനെ കാണാനും ഏറെ ആകാംക്ഷയാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
Find out more: