തിരുവനതപുരത്ത് ആരും പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ്.ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും മുന്നറിയിപ്പ് നൽകി. കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി.അടുത്ത 48 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


  മലയോര മേഖലകൾ, അപകടസാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കമാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് സംഘം ജില്ലയിലെത്തി. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 470 കിലോമീറ്റർ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ച് ശ്രീലങ്കൻ തീരം കടക്കും. ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് സംഘം ജില്ലയിലെത്തി. മലയോര മേഖലകൾ, അപകടസാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കമാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.


   ഇതിൻ്റെ പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് ജില്ലയിൽ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കൻഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കൻ തീരത്തെത്തിയേക്കും. ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കൻ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളം- തെക്കൻ തമിഴ്‌നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

మరింత సమాచారం తెలుసుకోండి: