ലോക്ക് ഡൗൺ ആണെങ്കിലും ഡാൻസ് നിർത്തില്ല എന്ന വാശിയിലാണ് നടി മഞ്ജു വാരിയർ. സ്വീകരണമുറി നൃത്തവേദിയാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ താരറാണി മഞ്ജു വാര്യര്‍ ഈ സമയത്ത് നൃത്തം ചെയ്യാനുള്ള അവസരമാണ് കണ്ടത്. തന്റെ നൃത്ത വീഡിയോ മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.
കൊറോണയ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലിരിക്കുകയാണ്. ഈ സമയം സ്വന്തം കഴിവുകളെ പരിപോഷിപ്പിച്ചും ഹോബികളില്‍ മുഴുകിയുമെല്ലാമാണ് താരങ്ങള്‍ ചെലവിടുന്നത്. കുച്ചുപ്പുടിയാണ് മഞ്ജു കളിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വെെറലായി മാറിയിരിക്കുന്നത്.
ഒരു ലക്ഷത്തിനടുത്താണ് ഇന്‍സ്റ്റയില്‍ മാത്രം ലെെക്കുകള്‍. മനസില്‍ സംശയം തോന്നുമ്പോള്‍ അതിനെ ഡാന്‍സ് കളിച്ച് പുറത്ത് കളയണമെന്നാണ് മഞ്ജു പറയുന്നു. വീടിന്റെ സ്വീകരണമുറിയിലാണ് മഞ്ജു ഡാന്‍സ് കളിക്കുന്നത്. മാത്രമല്ല മഞ്ജുവിന്റെ ഡാന്‍സിന് കമന്റുമായി ആരാധകര്‍ മാത്രമല്ല താരനിര തന്നെ എത്തിയിട്ടുണ്ട്.
ഭാവന, പൂര്‍ണിമ, സാനിയ ഇയ്യപ്പന്‍, റിമി ടോമി, പേളി മാണി, നീരജ് മാധവ് തുടങ്ങിയവരെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. ഐ മിസ് യു എന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. മിസ് യു ടൂവെന്ന് ഇതിന് മഞ്ജു മറുപടിയും നല്‍കിയിട്ടുണ്ട്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയാണ് അവാസനം പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് റിലീസിന് തയ്യാറെടുത്തു നില്‍ക്കുന്നത്. കയറ്റം, ജാക്ക് ആന്റ് ജില്‍, ചതുര്‍മുഖം, മമ്മൂട്ടിയോടൊപ്പമുള്ള ദ പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളും അണിയറയിലൊരുങ്ങുന്നുണ്ട്.
click and follow Indiaherald WhatsApp channel