
ഈ പ്രശ്‌നമുള്ളവർക്ക് തടിയുണ്ടാകുന്നത് സാധാരണയാണ്. ഇതു കുറയ്ക്കാൻ കറുവാപ്പട്ട നല്ലതാണ്. ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്. ആർത്തവ ചക്രത്തിന്റെ രണ്ടാം പകുതിയിൽ പ്രൊജസ്‌ട്രോൺ ഹോർമോൺ പ്രവർത്തനം കൃത്യമാക്കാനും ഇതു വഴി പെട്ടെന്ന് ഗർഭധാരണത്തിനും കറുവാപ്പട്ട നല്ലതാണ്. ഇതു പോലെ പിസിഒഎസ് ഉള്ളവർക്ക് വരാൻ സാധ്യതയുള്ള ഫാറ്റി ലിവർ, പ്രമേഹം എന്നിവ വരുന്നതിൽ നിന്നും കറുവാപ്പട്ട തടയുന്നു. പിസിഒഎസ് ഉളളവരിൽ ഇൻസുലിൻ റെസിസ്റ്റൻസ് കാണാറുണ്ട്. ഇത് ശരിയാക്കാൻ കറുവാപ്പട്ട ഏറ്റവും നല്ലതാണ്. ഇൻസുലിൻ സെൻസിറ്റീവിറ്റി കുറയുക എന്നും പറയും.മധുരത്തിനു പകരം ഉപയോഗിയ്ക്കാം. രാവിലെ നാരങ്ങാവെള്ളത്തിൽ ചേർത്തു കഴിയ്ക്കാം തേനും കറുവാപ്പട്ടയും ചേർത്ത് കഴിയ്ക്കാം. ഇതെല്ലാം ഒരു ഗുണം മാത്രമല്ല, പല ഗുണങ്ങളും നൽകും. ദിവസവും 3-4 ഗ്രാം മാത്രമേ കഴിയ്ക്കാവൂ.
കൂടുതൽ കഴിയ്ക്കരുത്. ഇതിന്റെ ക്യാപ്‌സൂൾ ലഭ്യമാണ്. ഇതു കഴിയ്ക്കുന്നതിൽ നല്ലത് സ്വാഭാവിക രൂപത്തിൽ ഉപയോഗിയ്ക്കുന്നതാണ്. ഇവ ഏതു രീതിയിൽ എപ്രകാരം ഉപയോഗിയ്ക്കാമെന്നു നോക്കൂ. ഇത് ഭക്ഷണത്തിൽ ഉപയോഗിയ്ക്കാം. ബിരിയാണിയിലും മറ്റും ഇട്ട സിന്നമൺ കഴിയ്ക്കുക. അല്ലെങ്കിൽ കറുവാപ്പട്ട വറുത്തു പൊടിച്ച് ചില്ലുകുപ്പിയിൽ ഇട്ടു വയ്ക്കാം. ഇത് ചായയിൽ ഇട്ട് ഉപയോഗിയ്ക്കാം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ഇത് പിസിഒഎസ് നിയന്ത്രിയ്ക്കാനുള്ള നല്ലൊരു ചേരുവയാണ്. ഈ രോഗമുള്ളവർക്ക് ഇടയ്ക്കിടെ ബ്ലീഡിംഗ് ധാരാളമായി ഉണ്ടാകും. ഇതിനുള്ള പരിഹാരമാണ് ജീരകം.
ഇത് അയേൺ സമ്പുഷ്ടമാണ്. ഇൻസുലിൻ റെസിസ്റ്റൻസ് കുറച്ച് സെൻസിറ്റീവിററി കൂട്ടാനും ജീരകം നല്ലത്. ഈ രോഗമുള്ളവരിൽ വരാൻ സാധ്യതയുള്ള ദഹന പ്രശ്‌നങ്ങൾക്കും കോശങ്ങൾക്ക് അകത്തെ ഇൻഫ്‌ളമേഷൻ കുറയ്ക്കാനും ഇതു നല്ലതാണ്. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. രണ്ടാമത്തെ ചേരുവ ജീരകമാണ്. നമ്മുടെ സാധാരണ ജീരകമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. നാം ജീരക വെള്ളം കുടിയ്ക്കുന്നു, കറികളിൽ ചേർത്ത് കഴിയ്ക്കാം. പൊടിച്ച് ഭക്ഷണ വസ്തുക്കളിൽ ചേർക്കാം. ഇത് വറുത്തു പൊടിച്ച് ഇടുന്നതാണ് കൂടുതൽ നല്ലത്. ഇതു ചെറുതായതിനാൽ ഇത് ചവച്ചരച്ചു കഴിയ്ക്കുന്നത് കുറയും. ഇതിനാൽ അതിന്റെ ഗുണവും കുറയും.