രഹസ്യമായി വിവാഹ നിശ്ചയം നടത്തി നദി നിക്കി ഗൽറാണി! ടൻ ആദിയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ വളരെ സ്വകാര്യമായി നടന്നു. അടുത്ത ബന്ധക്കളും ചില സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തിൽ പങ്കെടുത്തത്. 1983 എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിക്കി ഗൽറാണി ഇന്നും തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാളാണ്. നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ വിശേഷം. തീർത്തും സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തിൽ നിക്കി ഗൽറാണി മാത്രം പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകൾ ശരിവച്ചത്.
പിന്നീട് എയർപോർട്ടിൽ വച്ചും ഇരുവരും പാപ്പരാസികളുടെ മുന്നിൽ പെട്ടു. രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗൽറാണിയും. മാർച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. വിവാഹവും വളരെ സ്വകാര്യമായി തന്നെ നടത്താനാണ് തീരുമാനം. മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നു. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ചു. തമിഴിലേക്ക് പോയ നിക്കി ഡാർലിങ് എന്ന ചിത്രത്തിലൂടെ അവിടെയും ശ്രദ്ധ നേടുകയായിരുന്നു.
1983 എന്ന സിനിമയിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച നിക്കി ഗൽറാണി വളരെ പെട്ടന്ന് ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തെലുങ്ക് സിനിമ സംവിധായകൻ രവി രാജ പെനിസെട്ടിയുടെ മകൻ ആദി ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്. ഈറം എന്ന തമിഴ് സ്‌നിമയിലൂടെ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടു. നായകനിൽ നിന്ന് വില്ലൻ റോളുകളിലേക്ക് മാറിയപ്പോഴാണ് ആദിയെ തേടി പുരസ്‌കാരങ്ങളും എത്തിയത്.
തീർത്തും സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തിൽ നിക്കി ഗൽറാണി മാത്രം പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകൾ ശരിവച്ചത്. പിന്നീട് എയർപോർട്ടിൽ വച്ചും ഇരുവരും പാപ്പരാസികളുടെ മുന്നിൽ പെട്ടു. രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗൽറാണിയും. മാർച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. വിവാഹവും വളരെ സ്വകാര്യമായി തന്നെ നടത്താനാണ് തീരുമാനം. മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നു. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ചു.
Find out more: