78-കാരി കൊവിഡ് മുക്തയായത് 10 ദിവസം കൊണ്ട്. മാധവിയമ്മയുടെ മകൻ സുനിലിനെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സുനിലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു.വീട്ടിലിരുന്ന് മക്കളുടെ സ്നേഹപരിചരണത്തിൽ കഴിഞ്ഞ 78 കാരി മേധാവി 10 ദിവസങ്ങൾക്കുള്ളിൽ കൊവിഡ് രോഗമുക്തി നേടി.മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് മാധവിയമ്മയുടെ കുടുംബം. മകനും ഭാര്യക്കും രോഗം ബാധിച്ചെങ്കിലും കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു. തുടർന്ന് അമ്മയെ വീട്ടിൽ തന്നെ പരിചരിക്കാൻ മക്കൾ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് വേണ്ട പിന്തുണ നൽകി. 


ആരോഗ്യവകുപ്പിൽ നിന്ന് കൃത്യമായി മരുന്നുകളും പരിചരണം എങ്ങനെ വേണമെന്ന നിർദേശവും നൽകിയിരുന്നു.സുനിലുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന നിർദേശം വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാധവിയമ്മക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിച്ചാണ് കുടുംബം മാധവിയമ്മക്ക് ആവശ്യമായ പരിചരണം നൽകിയത്. കൃത്യമായി വീട്ടിൽ മരുന്ന് എത്തിച്ചുകൊടുക്കുകയും ചെയ്തു. അതേസമയം ഇന്ത്യയിൽ ആളുകൾക്ക് വീണ്ടും രോഗബാധയുണ്ടാകുമോയെന്ന ചോദ്യം വൈറസ് വ്യാപനത്തിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു.



മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കും കൊവിഡ് ഭേദമായ ശേഷവും രോഗം റിപ്പോർട്ട് ചെയ്തുവെന്നാണ് ഐസിഎംആർ മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 24 പേർക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു.'ആൻറി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. ഇക്കാര്യത്തിൽ ഇതുവരെ ലോകാരോഗ്യ സംഘടന കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ല.


എന്നിരുന്നാലും, ഏകദേശം 100 ദിവസമായി ഞങ്ങൾ കണക്കാക്കുന്നു.' ഐസിഎംആർ മേധാവി പറഞ്ഞു. കൊവിഡ് മുക്തമായവർക്ക് എത്ര ദിവസം കഴിഞ്ഞാൽ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തിൽ ഗവേഷകർക്ക് ഇതുവരെ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലെന്നും ഐസിഎംആർ മേധാവി ഭാർഗവ പറഞ്ഞു. കൊവിഡ് രോഗബാധിതനായി ഒരു വ്യക്തിയിൽ ആന്റി ബോഡികൾ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, ഈ ആൻറി ബോഡികളുടെ ആയുസ് വളരെ കുറവാണെന്നാണ് കരുതപ്പെടുന്നത്. 

మరింత సమాచారం తెలుసుకోండి: