ണ്ട് ഭാര്യമാർക്കൊപ്പം കഴിയുന്ന ബഷീർ ബഷിയെയും ഭാര്യമാരെയും തെറി വിളിച്ച സ്ത്രീയ്ക്ക് എതിരെ ഖായിസ്, അവർക്കില്ലാത്ത പ്രശ്‌നം എന്താണ് നിങ്ങൾക്ക്? അതുകൊണ്ട് ഈ കുടുംബത്തിനെ കുറിച്ച് റിയാക്ഷൻ വീഡിയോ ചെയ്തും ചിലർ തങ്ങളുടെ വ്യൂവർഷിപ് കൂട്ടുന്നുണ്ട്. അങ്ങനെ ബിബി കുടുംബത്തെ കുറിച്ച് വളരെ മോശമായി റിയാക്ഷൻ വീഡിയോ ചെയ്ത സ്ത്രീയ്ക്ക് എതിരെ രംഗത്ത് എത്തിയിരിയ്ക്കുകുകയാണ് ഖായിസ് എന്ന വ്‌ളോഗർ. ഇറ്റ്‌സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിലൂടെ സ്ഥിരമായി പ്രതികരണ വീഡിയോ ചെയ്യുന്ന ആളാണ് ഖായിസ്.ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്തവർ നവ മാധ്യമങ്ങളിൽ ഉണ്ടാവില്ല. ബഷിയും കുടുംബവും സോഷ്യൽ മീഡിയയിലും യൂട്യൂബിലും എന്ത് പങ്കുവച്ചാലും അത് വളരെ പെട്ടന്ന് തന്നെ വൈറലാവും. ബഷീർ ബഷിയുടെ രണ്ട് ഭാര്യമാരെ എരുമകൾ എന്നും, കഴുതകൾ എന്നും എല്ലാം വിളിച്ച് ആക്ഷേപിയ്ക്കുന്നത് തീർത്തും തെറ്റാണ് എന്ന രീതിയിലാണ് ഖായിസ് ഇത്തവണ പ്രതികരണ വീവീഡിയോ ചെയ്തിരിയ്ക്കുന്നത്.
താൻ ബഹുഭാര്യത്വത്തിന് എതിരെ ആണെങ്കിലും, അങ്ങനെ ചെയ്യുന്നവരോട് വിയോജിപ്പില്ല എന്ന് ഖായിസ് വ്യക്തമാക്കുന്നുണ്ട്. ബഷീർ ബഷി രണ്ട് ഭാര്യമാരെയും കൊണ്ട് നടക്കുന്നതിൽ പലരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയിച്ചിട്ടുണ്ട്. ബഷീറിനും രണ്ട് ഭാര്യമാർക്കും അത് പ്രശ്‌നമല്ല എങ്കിൽ മറ്റാരും അത് കണ്ട് ദുഃഖിക്കേണ്ട എന്ന് മാത്രമേ അതിനെ കുറിച്ച് പറയാനുള്ളൂ. ബഷീർ ബഷിയും കുടുംബവും പങ്കുവയ്ക്കുന്ന വീഡിയോയിൽ ഭാര്യമാർ രണ്ട് പേരും എപ്പോഴും കളിച്ച് ചിരിച്ച് സന്തോഷത്തോടെ കഴിയുന്നതാണ് കാണുന്നത്. അവർ അവരുടെ സന്തോഷങ്ങൾ വിറ്റ് കാശ് ആക്കുന്നതിൽ ആർക്കാണ് പ്രശ്‌നം എന്നാണ് ഖായിസ് ചോദിയ്ക്കുന്നത്.വെറും രണ്ടാഴ്ച കൊണ്ട് ആ വീഡിയോയ്ക്ക് 17 ലക്ഷം വ്യൂവേഴ്‌സിനെയും കിട്ടി.
ഇത്രയും അശ്ലീലമായി രണ്ട് സ്ത്രീകളെ തെറി പറഞ്ഞ സ്ത്രീയെ കുറിച്ച് റിയാക്ഷൻ വീഡിയോ ചെയ്യണം എന്ന് എനിക്ക് ഒരുപാട് റിക്വസ്റ്റ് വന്നതിനാലാണ് ചെയ്യുന്നത് എന്ന് ഖായിസ് പറയുന്നു.ബഷീർ ബഷിയുടെ രണ്ട് എരുമക്കുട്ടികൾ' എന്ന ടൈറ്റിലോടെയാണ് ഒരു സ്ത്രീ വീഡിയോ ചെയ്തിരിയ്ക്കുന്നത്. സുഹാനയോടും മഷുറയോടും പുച്ഛം മാത്രമാണെന്നാണ് സ്ത്രീ വീഡിയോയിൽ പറയുന്നത്. സെൽഫ് റസ്‌ക്‌പെക്ട് ഇല്ലാത്ത രണ്ട് തരുണി മണികൾ. സ്ത്രീകൾ എങ്ങിനെ ആകരുത് എന്നതിന് തെളിവാണ് നിങ്ങൾ. നാണമുണ്ടോടീ കോവർ കഴുതകളേ എന്നൊക്കെ പറഞ്ഞാണ് വീഡിയോ ചെയ്തിരിയ്ക്കുന്നത്.
ഇത്തരത്തിൽ രണ്ട് സ്ത്രീകളെ കുറിച്ച് അസഭ്യം പറയുന്ന ആൾ തനിയ്ക്ക് സെൽഫ് റസ്‌ക്‌പെക്ട് ഉണ്ടോ എന്ന് സ്വയം ആലോചിയ്ക്കുന്നത് ഒന്ന് നന്നായിരിയ്ക്കും എന്ന് ഖായി പറഞ്ഞു.വീഡിയോയ്ക്ക് താഴെ സ്ത്രീയെ സപ്പോർട്ട് ചെയ്തുകൊണ്ട്, സുഹാനയെ വേലക്കാരിയായി ചിത്രീകരിക്കും വിധം വരുന്ന മോശം കമന്റുകൾക്ക് എതിരെയും ഖായിസ് പ്രതികരിച്ചു. സുഹാന ബൈ സെക്ച്വൽ ആണെന്നത് അടക്കമുള്ള കമന്റുകൾ ഇടുന്ന ആൾക്കാരുടെ കാഴ്ചപാടുകൾ മാറേണ്ടതുണ്ട്. ബഷീർ ബഷിയും ഭാര്യമാരും അവരുടെ സ്വകാര്യ ജീവിതത്തിൽ സന്തുഷ്ടരായി ജീവിയ്ക്കുമ്പോഴും ഇത്തരത്തിൽ വീഡിയോയും കമന്റുകളും ഇടുന്നതിനെയാണ് ഖായിസ് ചോദ്യം ചെയ്യുന്നത്.
Find out more: