ന്യൂയോർക്ക്: ഐക്യ രാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെളിപ്പെടുത്തി. യുഎന്നിന്റെ കൈയ്യിലുള്ള പണം ഒക്ടോബറോടെ തീരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഎൻ സെക്രെട്ടറിയേറ്റിലെ 37000 ജീവനക്കാർക്ക് അയച്ച കത്തിലാണ് സംഘടന പണമില്ലാതെ കടത്തിലാണെന്നുള്ള വിവരം അറിയിച്ചത്.
ജീവനക്കാർക്കും മറ്റുള്ളവർക്കും നൽകേണ്ട ശമ്പളം ലഭിക്കുമെന്നും ,അതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു. 2019 -ലെ ബജറ്റിന്റെ 70 ശതമാനം മാത്രമാണ് അംഗ രാജ്യങ്ങൾ നല്കിയിട്ടുള്ളതെന്നും ,മാത്രമല്ല 23 കോടി ഡോളറിന്റെ കുറവാണ് ഈ സെപ്റ്റംബറോടെ യുഎന്നിന് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ കരുതൽ ധനശേഖരം ഉപയോഗിക്കേണ്ടി വരുമെന്നും തുടക്കത്തിൽ ഇതിനു അംഗ രാജ്യങ്ങൾ തയ്യാറായിരുന്നില്ലായെന്നും ഗുട്ടെറസ് പറഞ്ഞു.
click and follow Indiaherald WhatsApp channel