ഒരു വർഷം തന്നെ ആരും വിളിച്ചില്ലായെന്ന് ഇഷ തൽവാർ! ആയിഷ എന്ന കഥാപാത്രമായി മറ്റൊരാളെയും സങ്കൽപ്പിക്കാനാവാത്ത വിധം ഇഷ തൽവാർ അത്രമേൽ മനോഹരമാക്കിയിരുന്നു അത്. പിന്നീട് ഒരുപിടി സിനിമകളിലൂടെ താരത്തെ കണ്ടെങ്കിലും ഇന്നും പ്രേക്ഷക മനസിൽ ഉമ്മച്ചിക്കുട്ടി ആയിഷയാണ് നിറഞ്ഞു നിൽക്കുന്നത്. ഇന്ന് ബോളിവുഡിൽ സജീവമാകുന്ന താരത്തിൻ്റെ പുതിയ സീരിസ് റിലീസിനു തയാറെടുക്കുകയാണ്. ഓളാ തട്ടമിട്ട് കഴിഞ്ഞാലെൻ്റെ സാറേ.... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല! ഈ ഡയലോഗിനൊപ്പം മലയാളികളുടെ മനസിലേക്ക് തട്ടമിട്ട ഒരു സുന്ദര മുഖം തെളിയും. സിനിമാ വ്യവസായത്തിൽ ഒരാൾക്ക് ആവശ്യമായ ഗുണമെന്നത് ക്ഷമയാണെന്ന് ഇഷ തൽവാർ പറയുന്നു. മിർസാപുറിലെ മികച്ച പ്രകടനത്തിനുശേഷം ഒരുവർഷത്തോളം തന്നെ ആരും അഭിനയിക്കാൻ വിളിച്ചിരുന്നില്ല. സീരീസ് വലിയ ഹിറ്റായിട്ടും തൻ്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും ഒരവസരവും അതിനെ തുടർന്നെത്തിയില്ലെന്ന് ഇഷ പറഞ്ഞു.
പങ്കജ് ത്രിപാഠി പ്രധാന കഥാപാത്രമായ ആമസോൺ പ്രൈം സീരീസായ മിർസാപുരിൽ മാധുരി യാദവ് എന്ന കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂർ എന്ന ഗ്രാമത്തിലെ ഗ്യാങ്സ്റ്റർ കഥയാണ് സീരിസ് പറഞ്ഞത്.മലയാളത്തിൽ തുടക്കം കുറിച്ച ഇഷ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിരുന്നു. 2020 ൽ പുറത്തിറങ്ങിയ മിർസപൂർ 2 എന്ന സീരിസ് ഐഷയുടെ കരിയറിൽ വളരെ നിർണായക പ്രോജക്ടായിരുന്നു. സീരിസിനൊപ്പം തന്നെ ഇഷയുടെ കഥാപാത്രവും വളരെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ സാസ് ബഹു ഓർ ഫ്ലമിങ്ങോ’ എന്ന പുതിയ സീരീസുമായി വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്. അതിൻ്റെ ഭാഗമായാണ് താൻ വർക്കില്ലാതെ വീട്ടിലിരുന്ന കാര്യം ഇഷ വെളിപ്പെടുത്തിയത്.
മികച്ച അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. മിർസാപൂരിന് ശേഷം ഓഡിഷന് പോകാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ 10 വർഷമായി ഞാൻ ഓഡിഷൻ്റെ ഭാഗമാകുന്നുണ്ട്. മുംബൈയിൽ ഓരോ കാസ്റ്റിങ് ഡയറക്ടറുടെ കയ്യിലും എൻ്റെ 500 ടേപ്പുകൾ ഉണ്ട്, ഇഷ കൂട്ടിച്ചേർക്കുന്നു. തൻ്റെ പുതിയ പ്രകടനത്തിനു വേദിയൊരുങ്ങുന്ന സാസ് ബാഹു ഔർ ഫ്ലമിങ്ങോയ്ക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇഷ.
2018 ൽ രണം, 2022 ൽ റിലീസായ തീർപ്പ് എന്ന ചിത്രങ്ങളിലൂടെയാണ് അഷ അവസാനം മലയാളത്തിലെത്തിയത്. രണത്തിലെ താരത്തിൻ്റെ പ്രകടനം വളരെ ശ്രദ്ധ നേടിയിരുന്നു.
ഈ വർഷം റൺ ബേബി റൺ എന്ന ചിത്രവുമായി തമിഴിലും സാന്നിധ്യം അറിയിച്ചിരുന്നു.ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സീരിസ് സാസ് ബാഹു ഔർ ഫ്ലെമിങ്ങോയിലാണ് ഇഷ ഭാഗമായിരിക്കുന്നത്. ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന സാസ് ബാഹു ഔർ ഫ്ലെമിങ്ങോയിൽ ഡിംപിൾ കപാഡിയ, രാധികാ മദൻ, അംഗീര ധർ, ഇഷ തൽവാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. മയക്കുമരുന്ന് കാർട്ടൽ നടത്തുന്ന സംഘത്തിൻ്റെ കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ സീരിസിവലൂടെ പറയുന്നത്. ചിത്രത്തിൽ ഇഷ തൽവാറിൻ്റെ ആക്ഷൻ സീക്വൻസുകൾ ഹൈലൈറ്റാണ്. മിർസാപൂരിന് ശേഷം ഒരു വർഷം ഞാൻ വീട്ടിൽ ഇരുന്നു. നവംബർ മുതൽ ഞാൻ ജോലി ചെയ്തിട്ടില്ല. എന്നാൽ ക്ഷമയോടെ കാത്തിരുന്നു. അങ്ങനെയാണ് സാസ് ബാഹു ഔർ ഫ്ലെമിങ്ങോയിലെത്തുന്നത്. അതിൻ്റെ റിലീസിനായി ഞാൻ ഇപ്പോൾ കാത്തിരിക്കുകയാണ്, ഇഷ പറയുന്നു.
Find out more: