ആന്റണി പെരുമ്പാവൂർ മോഹൻലാലിന് വേണ്ടി കഥ കേൾക്കുന്നതുകൊണ്ടാണ് ഫ്ലോപ്പ് ആകുന്നത്; ആറാട്ടണ്ണന്റെ കണ്ടെത്തൽ ഇങ്ങനെ! മമ്മൂട്ടി നൻ പകൽ നേരത്ത് മയക്കത്തെ കുറിച്ചും, മോഹൻലാൽ സിനിമകളെക്കുറിച്ചും ആറാട്ടണ്ണൻ സന്തോഷ് വർക്കിയുടെ കണ്ടെത്തൽ വീഡിയോ വൈറലാകുകയാണ്. ഇത് വളരെ സീരിയസ് ആയ മച്ചുവേർഡ് ആയ മൂവിയാണ്. എന്നാൽ എന്റര്ടെയിന്മെന്റും പ്രതീക്ഷിക്കണ്ട എന്നാണ് ആദ്യ പ്രതികരണം. വിനീത് ശ്രീനിവാസന്റെ അഭിനയം ഉഗ്രൻ ആണ്, കുറ്റം അല്ലെങ്കിൽ നെഗറ്റീവ് പറയുന്നതല്ല. ഇടവേള ബാബു പറഞ്ഞത് ശരിയാണ് എന്ന് പറഞ്ഞ സന്തോഷ് വർക്കി ആന്റണി പെരുമ്പാവൂർ അല്ലേ മോഹൻലാലിന് വേണ്ടി കഥ കേൾക്കുന്നത്അ താണ് ഫ്ലോപ്പ് ആകുന്നത് എന്നും പ്രതികരിച്ചു.മമ്മൂട്ടിയുടെ ക്‌ളാസ്സിക് മൂവിയാണ് ആരും ഡീ ഗ്രേഡ് ചെയ്യാതിരുന്നാൽ നല്ലത് എന്ന് പറയുമ്പോൾ ആര് ഡീ ഗ്രേഡ് ചെയ്യും എന്ന് ചോദിക്കുമ്പോൾ മോഹൻലാൽ ഫാൻസ് എന്നാണ് അദ്ദേഹം പറയുന്നത്.
മമ്മൂട്ടി ഇപ്പോൾ പൊങ്ങി വരികയാണ്, മോഹൻലാൽ ഇപ്പോൾ ഡൗണിൽ ആണ്, അപ്പോൾ മോഹൻലാൽ ഫാൻസ് ഡീ ഗ്രേഡ് ചെയ്യുമോ എന്ന് പറയാൻ ആകില്ല. റോഷാക്ക് നല്ല സിനിമയായിരുന്നു പക്ഷെ ഡീ ഗ്രേഡ് നടന്നു നല്ലതുപോലെ. ഇവിടെ താരങ്ങൾ തമ്മിൽ ആണല്ലോ ഫൈറ്റ്. ഞാൻ ഇപ്പോഴും മോഹൻലാൽ ഫാൻ ആണ്. മോഹൻലാലും ഇതേപോലെ തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം.മോഹൻലാൽ നന്നായി തിരിച്ചുവരവ് നടത്തും. ക്രിസ്റ്റഫർ അത്ര നല്ല മൂവി അല്ലെങ്കിലും മമ്മൂട്ടി ആയതുകൊണ് കയറിപോകും. അദ്ദേഹത്തിന് ഇപ്പോൾ ഓഡിയന്സിന്റെ പൾസ് നല്ലതു പോലെ അറിയാം. അതേപോലെ മോഹൻലാൽ തിരികെ വരണം എന്നാണ് എന്റെ ആഗ്രഹം. ആന്റണി പെരുമ്പാവൂർ പോലെയുള്ള ആളുകൾ കാരണം ആണ് മോഹൻലാൽ ഇത്ര ഡൌൺ ആകുന്നത്.
അയാൾ പറയുന്നത് മോഹൻലാൽ കേൾക്കുന്നതിന്റെ ഇഷ്യൂസ് ആണ് ഇപ്പോൾ നടക്കുന്നത്. ആറാട്ട് എന്ന് പറയുന്നത് മാസ് മസാല മൂവി ആണ്, ഇത് നല്ല ക്ലാസ്സ് മൂവിയാണ്. മരക്കാർ വരെ മോഹൻലാൽ നന്നായി പോയതാണ്. അതുകഴിഞ്ഞു അദ്ദേഹത്തിനും ഡീ ഗ്രേഡിങ് നടന്നതാണ്.ആന്റണി പെരുമ്പാവൂർ അല്ലേ മോഹൻലാലിന് വേണ്ടി കഥ കേൾക്കുന്നത് പിന്നെ എങ്ങനെ ശരിയാകും. ആന്റണി പെരുമ്പാവൂരിനു ബിസിനെസ്സ് അറിയാം. സിനിമയെ കുറിച്ചോ, കലയെ കുറിച്ചോ അയാൾക്ക് എന്ത് അറിയാം. മോഹൻലാലിൻറെ കൈകളിലേക്ക് കാര്യങ്ങൾ വരണം, പുള്ളി ഇപ്പോൾ ഒരു ഫോക്കസിലാണ്. മോഹൻലാൽ ചില ആളുകളെ അമിതമായി വിശ്വസിക്കുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ സംഭവിക്കുന്നത്. ബറോസ് കുളമാകും കാരണം ആന്റണി പെരുമ്പാവൂർ ഇൻവോൾവ്ഡ് ആണ്.
ആറാട്ട് അണ്ണൻ പറയുന്നു. കഥ കേൾക്കാൻ അയാൾ പോയാൽ വീണ്ടും ഫ്ലോപ്പ് ആകും. മോഹൻലാൽ ഒരു കലാകാരൻ ആണ്. ബിസിനസിനെ കുറിച്ച് ഒന്നും അറിയില്ല. ഇപ്പോൾ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. ആന്റണി പെരുമ്പാവൂർ ബിസിനെസ്സിൽ ശ്രദ്ധിക്കട്ടെ, മോഹൻലാൽ സിനിമയെ ശ്രദ്ധിച്ചാൽ തന്നെ തിരിച്ചു വരവ് നടത്താം. ഇനി മുതൽ കഥകൾ കേൾക്കുന്നത് മോഹൻലാൽ ആകട്ടെ, അപ്പോൾ വിജയം ലഭിക്കും.നരസിംഹം കഴിഞ്ഞു 13 ഫ്ളോപ്പുകളും മോഹൻലാലിന് ഉണ്ടായതാണ്. പിന്നെ ന്യൂ ജെനെറെഷൻ വന്നപ്പോൾ അല്ലാതെയുള്ള പരാജയങ്ങളും. നരസിംഹം കഴിഞ്ഞു 13 ഫ്ളോപ്പുകളും മോഹൻലാലിന് ഉണ്ടായതാണ്. പിന്നെ ന്യൂ ജെനെറെഷൻ വന്നപ്പോൾ അല്ലാതെയുള്ള പരാജയങ്ങളും.
Find out more: