മാനനഷ്ടത്തിന് കേസ് കൊടുത്തതിൽ സന്തോഷമുണ്ട്; ശിൽപ ഷെട്ടിയ്ക്ക് പിന്തുണയുമായി താരങ്ങൾ! തന്റെ മൗനം വെടിഞ്ഞു കൊണ്ടുള്ള നടി ശിൽപ ഷെട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്, ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിൽ ഏറെ വൈറലായി മാറിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസിൽ അഭിപ്രായം പറയുന്നില്ല എന്നും മുംബൈ പൊലീസിലും നീതിന്യാത്തിലും വിശ്വാസമുണ്ട് എന്നുമായിരുന്നു ശിൽപ ഷെട്ടിയുടെ നീണ്ട പ്രസ്താവനയിലെ ഉള്ളടക്കം. അതുവരെ മക്കളെ കരുതി കുടുംബത്തിന്റെ സ്വകാര്യതെ മാനിക്കണം എന്നും നടി പറഞ്ഞിരുന്നു. വിഷയത്തിൽ ശിൽപ ഷെട്ടിയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇതുവരെ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല.
താനും കുടുംബവും മാധ്യമ വിചാരണയ്ക്ക് അർഹരല്ല എന്ന് ശിൽപ ഷെട്ടി പറഞ്ഞിരുന്നു. ആ വാക്ക് കടമെടുത്ത് ഹൃദയത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് അഭിമന്യു കമന്റ് ബോക്‌സിൽ എത്തിയത്. നികമ്മ എന്ന ചിത്രത്തിൽ ശിൽപ ഷെട്ടിയ്‌ക്കൊപ്പം അഭിനയച്ച നടനാണ് അഭിമന്യു ദേശായി. സോഷ്യൽ മീഡിയയിലെ തെറ്റുകൾ ചൂണ്ടികാണിക്കുകയും അതിനോട് നിരന്തരം പ്രതികരിയ്ക്കുകയും ചെയ്യുന്ന നടിയാണ് റിച്ച ചന്ദ്. ഹൻസൽ മേഹ്തയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് ശിൽപയ്ക്കുള്ള തന്റെ പിന്തുണ റിച്ച അറിയിച്ചത്. 'പുരുഷന്മാർ എന്ത് തെറ്റ് ചെയ്താലും സ്ത്രീകളെ പഴിയ്ക്കുന്ന ഒരു ദേശീയ ഗെയിം നമ്മൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്. എന്ത് തന്നെയായാലും ശിൽപ മാനനഷ്ടത്തിന് കേസ് കൊടുത്തതിൽ സന്തോഷമുണ്ട്' എനാണ് റിച്ചയുടെ പ്രതികരണം. വിഷയത്തിൽ ശില്പ ഷെട്ടിയ്ക്ക് പിന്തുണ നൽകിയ മറ്റൊരു സെലിബ്രിറ്റിയാണ് ആർ മാധവൻ.
'ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും കരുത്തുള്ള സ്ത്രീകളിൽ ഒരാളാണ് നിങ്ങൾ. ഈ വെല്ലുവിളിയും ദൈവ കൃപയും അന്തസ്സും കൊണ്ട് നിങ്ങൾ മറികടക്കും എന്ന വിശ്വാസം എനിക്കുണ്ട്. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്കും കുടുംബത്തിനുമൊപ്പം ഉണ്ടാവും' എന്നാണ് മാധവൻ എഴുതിയത്. കുടുംബാംഗങ്ങൾക്ക് അപ്പുറം, സിനിമാ ഇന്റസ്ട്രിയിൽ നിന്ന് ആദ്യത്തെ പിന്തുണയുമായി എത്തിയത് സംവിധായകൻ ഹൻസൽ മേഹ്തയാണ്. 'നിങ്ങൾക്ക് ശിൽപയ്ക്ക് ഒപ്പം നിൽക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞ പക്ഷം അവരെ ഒറ്റയ്ക്ക് വിട്ടേക്കൂ.. നിയമം കാര്യങ്ങൾ തീരുമാനിക്കട്ടെ. അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും മാനിക്കുക.
നീതി ലഭിയ്ക്കുന്നതിന് മുൻപ് കുറ്റവാളികളായി പ്രഖ്യാപിയ്ക്കുന്നത് നിർഭാഗ്യകരമാണ്. ഈ മൗന ഒരു മാതൃകയാണ്. നല്ല സമയത്ത് എല്ലാവരും ഒരുമിച്ച് പാർട്ടി നടത്തുന്നു. മോശം സമയത്ത് ഒറ്റപ്പെടുത്തുന്നു. അത്യന്തമായ സത്യത്തിന് എന്ത് തന്നെയായാലും കേട് പാടുകൾ സംഭവിച്ചിരിയ്ക്കുന്നു' എന്നണ് ഹൻസൽ പറഞ്ഞത്. നടിയും ശിൽപ ഷെട്ടിയുടെ സഹോദരിയുമായ ഷമിത എപ്പോഴും ശിൽപയ്ക്ക് പിന്തുണയുമായി നിൽക്കാറുണ്ട്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിലും ഷമിത പിന്തുണയുമായി എത്തി. 'എത്ര നേർത്തതും കടുത്തതുമായ വേദനയിലും നിനക്കൊപ്പം എന്നും ഉണ്ടാവും.. ഇഷ്ടമാണ് നിന്നെ' എന്നാണ് ഷമിത കമന്റ് ബോക്‌സിൽ എഴുതിയത്.
Find out more: