നാളുകൾക്ക് ശേഷം ആകാശയാത്ര നടത്തുന്നു എന്നാണ് വിഘ്നേഷ് കുറിച്ചിരുന്നത്.ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത് പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.കൊവിഡും ലോക്ക്ഡൗണും മൂലം ഏറെ നാളായി ഇരുവരും ചെന്നൈയിൽ കഴിയുകയായിരുന്നു. നീണ്ട എട്ട് മാസത്തിന് ശേഷമാണ് ഇരുവരും ഇത്ര ദൂരത്തോളം യാത്ര ചെയ്യുന്നതെന്നും വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.ഇൻസ്റ്റഗ്രാമിൽ വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രം ഞൊടിയിടയിലാണ് വൈറലായി മാറിയത്. കുടുംബത്തോടൊപ്പം വിശേഷാൽ ദിനം ആഘോഷമാക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷും.
അതിനാൽ തന്നെ ഇരുവരും ഫ്ലൈറ്റിറങ്ങി നേരേ അമ്മയുടെ പക്കലേക്കെത്തുകയായിരുന്നു. അമ്മയെ ഏറെ നാളുകൾക്ക് ശേഷം കാണാനാതിൻ്റെ സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷും. സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായതിനാൽ തന്നെ പ്രത്യേക ക്വാരൻ്റീൻ വേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ.ഗോൾഡൻ നിറത്തിലുള്ള സാരി നയൻതാര അണിഞ്ഞപ്പോൾ വിഘ്നേഷ് അണിഞ്ഞത് കസവു കരയുള്ള മുണ്ടും ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ടുമായിരുന്നു.കൊച്ചിയിലെത്തിയ താരങ്ങൾ ഓണം ആഘോഷമാക്കിയെന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരി എത്തിക്കാൻ ആതാണ് ആകെയുള്ള ഒരേ ഒരു വഴിയെന്നും വിഘ്നേഷ് ശിവൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നു. ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താമെന്നും അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താമെന്നും വിഘ്നേഷ് ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചു. രണ്ടുപേരും ഇപ്പോള്‍ അവരവരുടെ പ്രൊഫഷണൽ ജീവിതത്തിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും വിവാഹം കഴിക്കാന്‍ തീരുമാനം എടുക്കുമ്പോള്‍ മാധ്യമങ്ങളെ തീർച്ചയായും അറിയിക്കും എന്നും വിഘ്‌നേഷ് വിവാഹ വാർത്തകളോട് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചടങ്ങില്‍ വെച്ച് വിഘ്‌നേഷ് ശിവനെ നയന്‍താര വിശേഷിപ്പിച്ചത് ഫിയാന്‍സേ എന്നായിരുന്നു. ഇതോടെ ഇരുവരുടെയും പ്രണയബന്ധത്തിന് ആരാധകർക്കിടയിൽ സ്ഥിരീകരണം ലഭിച്ചിരുന്നു.കൂടാതെ മറ്റൊരു തമാശയും അരങ്ങേറുകയുണ്ടായി. വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളെ പറ്റി ഒരിക്കൽ വിഘ്നേഷ് ശിവനോട് ചോദിച്ചപ്പോൾ ഇതുവരെ 22 തവണയാണ് തന്നെയും നയന്‍താരയെയും ഓൺലൈനിലൂടെ വിവാഹം കഴിപ്പിച്ചതെന്നാണ് വിഘ്‌നേഷ് പറഞ്ഞ മറുപടി
click and follow Indiaherald WhatsApp channel