ജീവിതത്തിൽ പ്രധാനപ്പെട്ട രണ്ടുപേർ, അവർ ഒരുമിച്ച് വരുന്നത് കാണുന്ന സന്തോഷത്തിലാണ് ഞാൻ; സുഹാസിനി! കമൽ ഹസന്റെ 234 ാമത്തെ ചിത്രത്തിന് കെഎച്ച് 234 എന്നാണ് താത്കാലികമായി പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിടും എന്നാണ് മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി മണിരത്‌നം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. അതെ പ്രേക്ഷകർക്ക് ആവേശമായി ആ അനൗൺസ്‌മെന്റ് വന്നിട്ട് ദിവസങ്ങളായി, നീണ്ട മൂപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം കമൽ ഹസനും മണിരത്‌നവും ഒന്നിക്കുന്നു. ചിത്രത്തിൽ തൃഷ നായികയായി എത്തുന്നു എന്നാണ് വിവരം. നേരത്തെ സായി പല്ലവിയെയും സമാന്ത റുത്ത് പ്രഭുവിനെയും നയൻതാരയെയും എല്ലാം നായികയായി പരിഗണിച്ചിരുന്നുവത്രെ. 



നയൻതാര ഭീമമായ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ സിനിമയിൽ നിന്നും പുറത്താക്കിയതാണെന്നാണ് വിവരം. എ ആർ റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്. പൊന്നിയൻ സെൽവന് ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇറങ്ങുന്നതോടെ സിനിമയുടെ ടൈറ്റിൽ എന്താവും എന്നരിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ മറ്റ് കാസ്റ്റ് ആന്റ് ക്രു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല 1987 ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിന് വേണ്ടിയാണ് കമൽ ഹസനും മണിരത്‌നവും ആദ്യമായും അവസാനവുമായി ഒന്നിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിടും എന്നാണ് മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി മണിരത്‌നം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. അതെ പ്രേക്ഷകർക്ക് ആവേശമായി ആ അനൗൺസ്‌മെന്റ് വന്നിട്ട് ദിവസങ്ങളായി, നീണ്ട മൂപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം കമൽ ഹസനും മണിരത്‌നവും ഒന്നിക്കുന്നു. ചിത്രത്തിൽ തൃഷ നായികയായി എത്തുന്നു എന്നാണ് വിവരം.




രണ്ടു പേരും ബന്ധുക്കളായിട്ടും, സുഹൃത്തുക്കളായിട്ടും, സിനിമയെ ജീവശ്വാസമായി കൊണ്ടു നടക്കുന്നവരായിട്ടും എന്തുകൊണ്ട് അടുത്ത ഒരു സിനിമ എടുക്കാൻ ഇത്ര കാലതാമസം വന്നു എന്ന് ചോദിച്ചപ്പോൾ, നേരവും കാലവും കഥയും ഒത്തുവന്നില്ല എന്നായിരുന്നു കമലിന്റെ മറുപടി.കമലും മണിരത്‌നവും നിന്ന് സംസാരിക്കുന്ന ചിത്രത്തിനൊപ്പമാണ് സുഹാസിനിയുടെ പോസ്റ്റ്. 'എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട രണ്ടു പേർ, അവർ വീണ്ടും ഒന്നിച്ചുവരുന്ന സന്തോഷത്തിലാണ് ഞാൻ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന സൂചന ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നൽകാം. സിനിമയ്ക്കും, അതിനെ നെഞ്ചിലേറ്റി ജീവിയ്ക്കുന്ന രണ്ട് പേർക്കും ആശംസകൾ' എന്നാണ് സുഹാസിനി കുറിച്ചത്.


Find out more: