രണ്ട് മിനിറ്റിൽ രണ്ട് സൂപ്പർ ഗോൾ. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിൽ ആതിഥേയരായ കേരളം ആന്ധ്രയ്ക്കെതിരേ ഒന്നാം പകുതിയിൽ തന്നെ മികച്ച ലീഡ് നേടി എടുത്തു.
നാൽപത്തിനാലാം മിനിറ്റിൽ ഡിഫൻഡർ വിബിൻ തോമസാണ് ഹെഡ്ഡറിലൂടെയാണ് കേരളം ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ കേരളം വീണ്ടും വല ചലിപ്പിച്ചു. ലിയോൺ അഗസ്റ്റിനെ ബോക്സിൽ വീഴത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് രണ്ടാം ഗോളിന് വഴിവച്ചത്. കിക്കെടുത്തതും ലിയോൺ തന്നെ. പന്ത് പിഴയ്ക്കാതെ വലയിൽ. അങ്ങനെ രണ്ട് ഗോൾ ലീഡിലാണ് കേരളം ഹാഫ് ടൈമിന് പിരിഞ്ഞത്.
click and follow Indiaherald WhatsApp channel