നിങ്ങൾക്ക് അഭിപ്രായം പറയാം, പക്ഷെ വലിച്ചു കീറി ഒട്ടിക്കരുത്; വ്ലോഗ് നിയന്ത്രണത്തെ കുറിച്ച് നടൻ ഹരിശ്രീ അശോകൻ! സിനിമ ഇറങ്ങി ഏഴ് ദിവസം കഴിഞ്ഞിട്ടേ വ്‌ളോഗ് റിവ്യു ചെയ്യാൻ പാടുള്ളൂ എന്നാണ് ഉത്തരവ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയാണ് വിധി എന്നൊരു പക്ഷം, അല്ല നിലനിൽപ്പിന്റെ വിഷയമാണ് എന്ന് മറ്റൊരു പക്ഷം. എന്തായാലും സിനിമയെ സ്‌നേഹിക്കുന്ന സിനിമാക്കാർ എല്ലാം വിധിയെ അനുകൂലിക്കുന്നു. വിഷയത്തിൽ നടൻ ഹരിശ്രീ അശോകനും പ്രതികരിച്ചു. സിനിമ റിലീസ് ആവുന്നതിന് പിന്നാലെ ഓൺലൈൻ റിവ്യൂ നൽകുന്ന വ്‌ളോഗർമാരെ നിയന്ത്രിയ്ക്കുന്ന പുതിയ കോടതി ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിക്കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായം വളരെ വിലപ്പട്ടതാണ് എന്നും, സിനിമാ നിലനിൽപിന് അത് കൂടിയേ തീരൂ എന്നും ഹരിശ്രീ അശോകൻ പറയുന്നു.



 അതേ സമയം ഒരു സംവിധായകനും, ഒരു പ്രൊഡ്യൂസറും ഒരിക്കലും ഒരു മോശം സിനിമ ചെയ്യാൻ ശ്രമിക്കില്ല. നല്ല സിനിമയ്ക്ക് വേണ്ടിയാണ് എല്ലാവരും ശ്രമിയ്ക്കുന്നത്. അത് അങ്ങനെ ആയിപ്പോകുന്നതാണ്. അങ്ങനെയുള്ള സിനിമകളെ കുറിച്ച് നിങ്ങൾക്ക് അഭിപ്രായം പറയാം. മിണ്ടാതിരിക്കണം എന്നല്ല പറഞ്ഞതിന് അർത്ഥം. പക്ഷെ അതിന് ഏഴ് ദിവസത്തെ സമയം കൊടുക്കാം- ഹരിശ്രീ അശോകൻ പറഞ്ഞു. അഭിപ്രായ സ്വാതന്ത്രം വേണം, നിങ്ങൾക്ക് അഭിപ്രായങ്ങൾ പറയാം. പക്ഷെ വലിച്ചു കീറി ഒട്ടിക്കരുത്. ഇങ്ങനെയുള്ള യാതൊരു പ്രചരണവും ഇല്ലാത്ത സമയത്തല്ലേ പഞ്ചാബി ഹൗസ് പോലുള്ള സിനികൾ ഹിറ്റായത്. അതൊന്നും ഒരു മീഡിയാസും ഉണ്ടാക്കി കൊണ്ടുവന്നതല്ല. പത്രങ്ങളിലൂടെ ലഭിയ്ക്കുന്ന പരസ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് നിങ്ങൾക്ക് പറയാം, പറയേണ്ട വിധത്തിൽ അത് പറയാം. എന്നു കരുതി സപ്പോർട്ട് ചെയ്യാൻ വേണ്ടി പറയണം എന്നല്ല. 





നല്ല രീതിയിൽ നല്ല റിവ്യൂസ് പറയാമല്ലോ- ഹരിശ്രീ അശോകൻ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോഴാണ് ഈ വിഷയത്തെ കുറിച്ചുള്ള പ്രതികരണം മാധ്യമപ്രവർത്തകർ ചോദിച്ചത്. പഞ്ചാബി ഹൗസ് പോലുള്ള സിനിമകൾ അക്കാലത്ത് ഹിറ്റായത് ഇത്തരം ഒരു പ്രചരണവും പ്രമോഷനും ഇല്ലാതെയാണ്, അതുകൊണ്ട് ഇത്തരം വ്‌ളോഗ് റിവ്യു പ്രമോഷനും, ബോംബിങും ഒന്നും വേണ്ട എന്നാണ് ഹരിശ്രീ അശോകന്റെ പക്ഷം.  സിനിമ ഇറങ്ങി ഏഴ് ദിവസം കഴിഞ്ഞിട്ടേ വ്‌ളോഗ് റിവ്യു ചെയ്യാൻ പാടുള്ളൂ എന്നാണ് ഉത്തരവ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയാണ് വിധി എന്നൊരു പക്ഷം, അല്ല നിലനിൽപ്പിന്റെ വിഷയമാണ് എന്ന് മറ്റൊരു പക്ഷം. എന്തായാലും സിനിമയെ സ്‌നേഹിക്കുന്ന സിനിമാക്കാർ എല്ലാം വിധിയെ അനുകൂലിക്കുന്നു. വിഷയത്തിൽ നടൻ ഹരിശ്രീ അശോകനും പ്രതികരിച്ചു. എന്തായാലും സിനിമയെ സ്‌നേഹിക്കുന്ന സിനിമാക്കാർ എല്ലാം വിധിയെ അനുകൂലിക്കുന്നു.





വിഷയത്തിൽ നടൻ ഹരിശ്രീ അശോകനും പ്രതികരിച്ചു. സിനിമ റിലീസ് ആവുന്നതിന് പിന്നാലെ ഓൺലൈൻ റിവ്യൂ നൽകുന്ന വ്‌ളോഗർമാരെ നിയന്ത്രിയ്ക്കുന്ന പുതിയ കോടതി ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിക്കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായം വളരെ വിലപ്പട്ടതാണ് എന്നും, സിനിമാ നിലനിൽപിന് അത് കൂടിയേ തീരൂ എന്നും ഹരിശ്രീ അശോകൻ പറയുന്നു. അതേ സമയം ഒരു സംവിധായകനും, ഒരു പ്രൊഡ്യൂസറും ഒരിക്കലും ഒരു മോശം സിനിമ ചെയ്യാൻ ശ്രമിക്കില്ല. നല്ല സിനിമയ്ക്ക് വേണ്ടിയാണ് എല്ലാവരും ശ്രമിയ്ക്കുന്നത്. അത് അങ്ങനെ ആയിപ്പോകുന്നതാണ്. അങ്ങനെയുള്ള സിനിമകളെ കുറിച്ച് നിങ്ങൾക്ക് അഭിപ്രായം പറയാം. മിണ്ടാതിരിക്കണം എന്നല്ല പറഞ്ഞതിന് അർത്ഥം. പക്ഷെ അതിന് ഏഴ് ദിവസത്തെ സമയം കൊടുക്കാം- ഹരിശ്രീ അശോകൻ പറഞ്ഞു.

Find out more: