റസിയ എന്ന കഥാപാത്രത്തിന് വേണ്ടി കാവ്യ വാശി പിടിച്ചിരുന്നു; സംവിധായകൻ കമൽ! കഥയിൽ ഏറ്റവും പ്രാധാന്യമുള്ള വേഷം റസിയയുടേതാണ്, എനിക്ക് അത് മതി എന്ന് കാവ്യ പറഞ്ഞിരുന്നു എന്നും, പലതും പറഞ്ഞാണ് കാവ്യയെ കൺവിൻസ് ചെയ്തത് എന്നും ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു കാവ്യയുടെ ഈ പെരുമാറ്റത്തിന് നേരെ വിപരീതമാണ് ശോഭന എന്ന് സംവിധായകൻ കമൽ പറഞ്ഞ ഒരു കാര്യത്തിൽ ഇപ്പോൾ വ്യക്തമാണ്.ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ പിന്നാമ്പുറ കഥകൾ പറയുന്ന അവസരത്തിൽ പലപ്പോഴായി സംവിധായകൻ ലാൽ ജോസ് പറഞ്ഞ ഒരു കാര്യമുണ്ട്, റസിയ എന്ന കഥാപാത്രത്തിന് വേണ്ടി കാവ്യ വാശി പിടിച്ചിരുന്നു എന്ന്. എന്റെ രണ്ട് സിനിമകളിൽ മാത്രമേ ശോഭന അഭിനയിച്ചിട്ടുള്ളൂ, ഉള്ളടക്കത്തിലും മഴയെത്തും മുൻപേ എന്ന ചിത്രത്തിലും. ഈ രണ്ട് സിനിമകളിലും നായിക ശോഭന അല്ല. അല്ലെങ്കിൽ ശോഭനയെക്കാൾ സ്ക്രീൻ സ്പേസ് ഉള്ളത് മറ്റ് നായികമാർക്കാണ്.






 ഉള്ളടക്കത്തിൽ അമലയ്ക്കായിരുന്നു പ്രാധാന്യം, മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ ആനിക്കായിരുന്നു പ്രാധാന്യം. പക്ഷേ ഈ റോളിന് വേണ്ടി ശോഭനയെ വിളിക്കുമ്പോഴോ, കഥ പറയുമ്പോഴോ, ലൊക്കേഷനിൽ വന്നപ്പോഴോ എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്. ഉള്ളടക്കവും, മഴയെത്തും മുൻപേയും മാത്രമല്ല, ശോഭന എത്ര സീനുണ്ട്, പ്രാധാന്യം എത്രത്തോളമാണ് എന്ന് നോക്കാതെ ചെയ്ത പല സിനിമകളെ കുറിച്ചും ആരാധകർ കമന്റിൽ സംസാരിക്കുന്നുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ്, മായാമയൂരം, ആര്യൻ, പവിത്രം എന്നിങ്ങനെ പോകുന്നു സിനിമകളുടെ പേര്. യോദ്ധ, വിഷ്ണുലോകം പോലുള്ള സിനിമകളെ ഉദാഹരണമാക്കി ഉർവശിയെ പ്രശംസിക്കുന്ന ആരാധകരും ഉണ്ട്.




 എങ്ങനെയൊക്കെയായാലും കണ്ടുപഠിക്കേണ്ടതാണ് ഇതെല്ലാം എന്നാണ് പൊതു അഭിപ്രായം. മാത്രവുമല്ല ശോഭനയ്ക്ക് എന്തുകൊണ്ട് അത് പറയാൻ സാധിക്കുന്നു എന്നാൽ, അവർക്ക് അവരെ കുറിച്ച് നല്ല ധാരണയുണ്ട് എന്നത് തന്നെയാണ്. എനിക്ക് രണ്ട് സീൻ ആയാലും, മറ്റൊരാൾക്ക് 200 സീനുകൾ ഉണ്ടെങ്കിലും എന്റെ രണ്ട് സിനിൽ ഞാൻ എങ്ങനെ പെർഫോം ചെയ്യും എന്നതിലുള്ള ആത്മവിശ്വാസമുള്ള നടിയായിട്ടാണ് ശോഭനയെ ഞാൻ കാണുന്നത്- എന്നാണ് സംവിധായകൻ കമൽ പറഞ്ഞത്.





എന്റെ രണ്ട് സിനിമകളിൽ മാത്രമേ ശോഭന അഭിനയിച്ചിട്ടുള്ളൂ, ഉള്ളടക്കത്തിലും മഴയെത്തും മുൻപേ എന്ന ചിത്രത്തിലും. ഈ രണ്ട് സിനിമകളിലും നായിക ശോഭന അല്ല. അല്ലെങ്കിൽ ശോഭനയെക്കാൾ സ്ക്രീൻ സ്പേസ് ഉള്ളത് മറ്റ് നായികമാർക്കാണ്. ഉള്ളടക്കത്തിൽ അമലയ്ക്കായിരുന്നു പ്രാധാന്യം, മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ ആനിക്കായിരുന്നു പ്രാധാന്യം. പക്ഷേ ഈ റോളിന് വേണ്ടി ശോഭനയെ വിളിക്കുമ്പോഴോ, കഥ പറയുമ്പോഴോ, ലൊക്കേഷനിൽ വന്നപ്പോഴോ എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്. ഉള്ളടക്കവും, മഴയെത്തും മുൻപേയും മാത്രമല്ല, ശോഭന എത്ര സീനുണ്ട്, പ്രാധാന്യം എത്രത്തോളമാണ് എന്ന് നോക്കാതെ ചെയ്ത പല സിനിമകളെ കുറിച്ചും ആരാധകർ കമന്റിൽ സംസാരിക്കുന്നുണ്ട്. 

Find out more: