ഞാൻ തമിഴാണ്, മലയാളിയല്ല എന്ന് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ച് നടിയുടെ വിശദീകരണം! സായി പല്ലവിയ്ക്ക് ബർത്ത്‌ഡേ ആശംസകൾ അറിയിച്ച് ആരാധകരും സിനിമാ രംഗത്തെ സഹപ്രവർത്തകരുമെല്ലാം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. പിറന്നാളിനോടനുബന്ധിച്ച് സായി പല്ലവിയുടെ ചില പഴയ വീഡിയോകൾ ആരാധകർ കുത്തിപ്പൊക്കിയെടുത്തിരുന്നു. ഇന്റസ്ട്രിയിൽ എത്തിയിട്ട് ഒൻപത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഇതിനോടകം പല വിവാദങ്ങളിലും പേര് ചേർക്കപ്പെട്ട നടിയാണ് സായി പല്ലവി. മലയാള സിനിമയിലൂടെ ഒരു നടി എന്ന നിലയിൽ അറിയപ്പെട്ട സായി പല്ലവി മലയാള ഭാഷയെ തള്ളിപ്പറഞ്ഞു എന്നതായിരുന്നു ഒരിടയ്ക്ക് കത്തിനിന്ന വിവാദം. അതിന് നടി ഒരു അഭിമുഖത്തിൽ വിശദീകരണം നൽകിയിരുന്നു.





കഴിഞ്ഞ ദിവസം ആയിരുന്നു സായി പല്ലവിയുടെ ബർത്ത് ഡേ. മുപ്പത്തിരണ്ടാം വയസ്സിലേക്ക് കടന്ന നടിയുടെ ബർത്ത് ഡേ സെലിബ്രേഷൻ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന പുതിയ തെലുങ്ക് സിനിമയുടെ സെറ്റിൽ വച്ച് ആഘോഷിച്ച വീഡിയോ ഒക്കെ വൈറലായിരുന്നു. ഒരിക്കൽ ഒരു തെലുങ്ക് സിനിമയുടെ ഭാഗമായുള്ള സിനിമാ പ്രമോഷനിൽ, 'എങ്ങനെയാണ് മലയാളത്തിൽ നിന്നും വരുന്ന അഭിനേതാക്കൾ ഇത്ര പെട്ടന്ന് തെലുങ്ക് പഠിക്കുന്നത്' എന്ന് എന്നോട് ചോദിച്ചു. അതിന് മറുപടിയായി, 'സോറി, ഞാൻ മലയാളിയല്ല, തമിഴാണ്' എന്ന് പറഞ്ഞു. ആ ഉത്തരത്തിൽ മറ്റൊരു അർത്ഥവും ഞാൻ ചിന്തിച്ചിരുന്നതേയില്ല. അതിന് ശേഷം വന്ന വാർത്ത, സായി പല്ലവിയ്ക്ക് മലയാളം കേൾക്കുന്നതേ ഇഷ്ടമല്ല, മലയാളത്തെ തള്ളിപ്പറഞ്ഞ് സായി പല്ലവി എന്നൊക്കെയാണ്. എനിക്ക് ശരിക്കും ഷോക്കിങ് ആയിരുന്നു അത്.






എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു മലയാളി സ്ത്രീ വന്ന് എന്നോട് സംസാരിച്ചു, പെട്ടന്ന് 'സോറി നിങ്ങൾക്ക് മലയാളം കേൾക്കുന്നത് ഇഷ്ടമല്ലല്ലോ' എന്ന് പറഞ്ഞ് അവർ സംസാരം നിർത്തി. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്ങനെയാണ് മലയാളികൾ എന്നെ സ്വീകരിച്ചത് എന്നും സ്‌നേഹിച്ചത് എന്നും എനിക്കറിയാം. ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കിൽ അതിന് കാരണവും മലയാളവും മലയാളി ഓഡിയൻസുമാണ്. അതിനെ ഒരിക്കലും ഞാൻ അവഗണിക്കില്ല - സായി പല്ലവി പറഞ്ഞു എന്നെ സംബന്ധിച്ച് പല വിവാദങ്ങളും വന്നിട്ടുണ്ട്. പലപ്പോഴും നമ്മളുടെ വായിൽ നിന്നും വരുന്ന കാര്യങ്ങൾ, ഒരു ബന്ധവും ഇല്ലാത്ത ഇടത്ത് കട്ട് ചെയ്ത്, വളച്ചൊടിച്ച് പ്രചരിപ്പിയ്ക്കുന്ന സാഹചര്യമാണ്.






 അത്തരത്തിലാണ് ഞാൻ മലയാളത്തെ വെറുക്കുന്നു എന്ന ഗോസിപ്പും പ്രചരിച്ചത് എന്ന് സായി പല്ലവി പറയുന്നു.
പിറന്നാളിനോടനുബന്ധിച്ച് സായി പല്ലവിയുടെ ചില പഴയ വീഡിയോകൾ ആരാധകർ കുത്തിപ്പൊക്കിയെടുത്തിരുന്നു. ഇന്റസ്ട്രിയിൽ എത്തിയിട്ട് ഒൻപത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഇതിനോടകം പല വിവാദങ്ങളിലും പേര് ചേർക്കപ്പെട്ട നടിയാണ് സായി പല്ലവി. മലയാള സിനിമയിലൂടെ ഒരു നടി എന്ന നിലയിൽ അറിയപ്പെട്ട സായി പല്ലവി മലയാള ഭാഷയെ തള്ളിപ്പറഞ്ഞു എന്നതായിരുന്നു ഒരിടയ്ക്ക് കത്തിനിന്ന വിവാദം. അതിന് നടി ഒരു അഭിമുഖത്തിൽ വിശദീകരണം നൽകിയിരുന്നു.

Find out more: