'ഗാർഗി' എന്ന സിനിമ ആവശ്യപ്പെടുന്നത് എന്ത്? ഒരു സ്ത്രീയും അവരുടെ കുടുംബത്തിലുള്ളവരുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില മുഹൂർത്തങ്ങളാണ് ഗാർഗി എന്ന ചിത്രം പങ്കുവെക്കുന്നത്. പരാജയങ്ങളെ ഭയന്ന് അപമാനങ്ങൾ ഏറ്റുവാങ്ങി ചുറ്റുപാടിൽ നിന്നും ഒളിച്ചോടാൻ തയ്യാറല്ലെന്ന് പറയുകയാണ് ഗാർഗിയിലൂടെ. ചിത്രം തീയേറ്ററിൽ എത്തിയതും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോൾ ഒ.ടി.ടി. റിലീസിനൊരുങ്ങുകയാണ് ഗാർഗി. ഗൗതം രാമചന്ദ്രന്റെ സംവിധാനത്തിൽ സായ് പല്ലവി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് 'ഗാർഗി'. കേട്ട് പരിചയമുള്ള കണ്ട് പുതുമതോന്നാത്ത വിഷയത്തെ ഈ കാഴ്ച്ചയുടേയും കേൾവിയുടേയും അപ്പുറത്തേയ്ക്ക് കൂട്ടിക്കോണ്ടുപോകുകയാണ് ഗാർഗി. തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തിയത്.
ഐശ്വര്യയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മലയാളി സിനിമ പ്രേമികൾ ഗാർഗി എന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞത്. തെന്നിന്ത്യൻ ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങും ന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് ഭാഷകളിൽ മാത്രമായി ചുരുങ്ങിപ്പോയി. ഇപ്പോൾ തീയേറ്ററിൽ നിന്നും ഒടിടിയിലേയ്ക്ക് എത്തുമ്പോൾ ഭാഷകൾക്ക് അതീതമായി ചർച്ച ചെയ്യപ്പെടാമൻ പോകുകയാണ് ഗാർഗിയും അതിന്റെ ഓരോ അണിയറപ്രവർത്തകരും. ഓഗസ്റ്റ് 12-ന് സോണി ലൈിവിലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. മലയാളത്തിന്റെ പ്രിയനടി ഐശ്വര്യലക്ഷ്മിയും സിനിമയുടെ ഭാഗമാണ്. ഐശ്വര്യ ലക്ഷ്മി, സംവിധായകനായ ഗൗതം രാമചന്ദ്രൻ, തോമസ് ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കേന്ദ്രകഥാപാത്രമായെത്തുന്ന സായി പല്ലവിയിൽ മാത്രമല്ല, ഒട്ടനവധി കഥാപാത്രങ്ങളെ ഒരേ കഥയുടെ ഭാഗമാക്കി അവരുടെയെല്ലാം ജീവിതത്തിലൂടെ കടന്നുപോകുകയാണ് ഗാർഗി. ചിത്രത്തിന്റെ സന്ദർഭത്തെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ ആഴത്തിൽ പതിപ്പിക്കുന്നത് സിനിമയുടെ പശ്ചാത്തല സംഗീതമാണ്. ഓരോ നിമിഷവും അതിലെ ഓരോ കഥാപാത്രത്തിലേയ്ക്കും കാണികളേയും കൊണ്ടുചെന്നെത്തിക്കുന്നതിൽ സംഗീതത്തിനും പങ്കുണ്ട്.
ഒ.ടി.ടി.യിൽ എത്തുന്നതോടെ സിനിമ അതിന്റെ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്തുകയാണ്. തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ തീയേറ്റർ സ്‌പേസിൽ എത്തുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകരിലേയ്ക്ക് ചിത്രം എത്തേണ്ടത് ഒരാവശ്യകതയാണെന്ന് ചിത്രം കാണുമ്പോൾ തന്നെ തോന്നിപ്പോകും. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Find out more: