നല്ല നിമിഷങ്ങൾ ആസ്വദിച്ച് ദിയ കൃഷ്ണ; ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയൊക്കെയാണെന്ന് 'അമ്മ സിന്ധു കൃഷ്ണയും! അഭിനയവും ഡാൻസും വഴങ്ങുമെങ്കിലും ബിസിനസ് രംഗത്താണ് ദിയ താൽപര്യം പ്രകടിപ്പിച്ചത്. ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അച്ഛനും ചേച്ചിയുമായിരുന്നു ദിയയ്ക്ക് വേണ്ടി സംസാരിച്ചത്. ഇപ്പോഴിതാ വ്‌ളോഗിലൂടെയായി വീട്ടിലെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മക്കളും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. വ്‌ളോഗിലൂടെയായി എല്ലാവരും വിശേഷങ്ങൾ പങ്കിടാറുണ്ട്. ഓസി എന്ന ദിയ കൃഷ്ണ ഒഴികെ എല്ലാവരും ഇതിനകം ബിഗ് സ്‌ക്രീനിൽ സാന്നിധ്യം അറിയിച്ചവരാണ്.  ദിയയുടെ നിറവയറിൽ തലോടി രണ്ട് വശത്തുമായി ഇരുന്ന് സംസാരിക്കുന്ന അഹാനയേയും കൃഷ്ണകുമാറിനെയും വീഡിയോയിൽ കാണാം.



 ഹലോ എന്ന് വിളിച്ച് ബേബിയോട് സംസാരിക്കുന്നുണ്ടായിരുന്നു കൃഷ്ണകുമാർ. ചില ആംഗിളിൽ നോക്കുമ്പോൾ ഓസി പ്രഗ്നന്റല്ലാത്തത് പോലെ തോന്നുമെന്നായിരുന്നു അഹാന പറഞ്ഞത്. എനിക്ക് അധികം വയറില്ലായിരുന്നു എന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഞാൻ ഏത് ഭക്ഷണം കഴിച്ചാലും ബേബി നന്നായി മൂവ്‌മെന്റ് തരുമെന്ന് ദിയയും പറഞ്ഞിരുന്നു. സിന്ധു ഭയങ്കര സംഭവമാണ് എന്ന് പറഞ്ഞ് ഞാൻ തള്ളി മറിക്കാം. എന്റെ വ്‌ളോഗ് എഡിറ്റ് ചെയ്ത് തരുമോയെന്നും കൃഷ്ണകുമാർ ചോദിക്കുന്നുണ്ടായിരുന്നു. അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഓസിയേയും അദ്ദേഹം താലോലിക്കുന്നുണ്ടായിരുന്നു.



നിനക്ക് തീരെ മുടിയില്ലല്ലോ, ഇനി കുറച്ച് മുടി വളർത്തണമെന്നായിരുന്നു കൃഷ്ണകുമാറിന്റെ കമന്റ്. നന്നായി എണ്ണയൊക്കെ വെച്ച് മസാജ് ചെയ്ത് സെറ്റാക്കാം, അതിനൊക്കെയുള്ള സമയം ഞാൻ കണ്ടെത്തുമെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. നാളുകൾക്ക് ശേഷം ഞാൻ പറഞ്ഞ അതേ മാങ്ങ തന്നെ എനിക്ക് കൊണ്ട് തന്നു. ഇടയ്‌ക്കൊക്കെ കടയിലുള്ളവർ അമ്മയെ പറ്റിക്കും, അമ്മ അത് തരാൻ നോക്കുമ്പോൾ എനിക്കത് മനസിലാവും. ഫുഡിന്റെ കാര്യത്തിൽ എന്നെയും അച്ഛനെയും പറ്റിക്കാനാവില്ലെന്നും ദിയ പറഞ്ഞിരുന്നു. പതിവുപോലെ ഇത്തവണയും പിറന്നാളിന് മുനിയാണ്ടി വിളിച്ചിരുന്നു കൃഷ്ണകുമാറിന്.





 കുടുംബത്തിൽ എല്ലാവരും സുഖമായിരിക്കുന്നോ എന്ന് ചോദിച്ച്, വിശേഷങ്ങൾ പങ്കിടുകയായിരുന്നു ഇരുവരും. ഞങ്ങളുടെ വീട്ടിലെ ആരുടെ ബർത്ത് ഡേ ആയാലും ചിലരുടെ വിളി വരും. ഡിക്രൂസിന്റെയും ജോണിയുടെയും വിളി കൃത്യമായി വരാറുണ്ട്. നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് അവർ. പിള്ളേരുടെ ബർത്ത് ഡേ ഞാൻ മറന്നാലും അവർ മറക്കില്ലെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. പിറന്നാൾ പ്രമാണിച്ച് കിച്ചുവിന്റെ ചാനലിനെ ഒന്ന് ഉണർത്തണം. ഞാൻ വ്‌ളോഗ് സെറ്റാക്കാമെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

Find out more: