നസ്രിയയും നാനിയും ഒന്നിക്കുന്ന 'ആഹാ സുന്ദര' ട്രെയിലർ!  നസ്രിയയുടെ ടോളിവുഡിലെ അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഹാ സുന്ദര എന്ന പേരിലാണ് ചിത്രം മലയാളത്തിലെത്തുന്നത്. റൊമാൻറിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അൻറെ സുന്ദരനികി’. നസ്രിയ നസീമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്.




  
ഹിന്ദു, ക്രിസ്ത്യൻ പ്രണയത്തിന്റെ കഥ പറയുന്നതാണ് സിനിമ. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ക്രിസ്ത്യൻ യുവതി ലീലയായാണ് നസ്രിയ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെയും പ്രണയവും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ജൂൺ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നത്. ജൂൺ 10 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നാനിയുടേതായിരുന്നു ആദ്യ പോസ്റ്റർ. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിലുണ്ടായിരുന്നത്.








  ചിത്രത്തിന്റെ ട്രെയിലറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. നാച്ചുറൽ സ്റ്റാർ നാനിയും മികച്ച സംവിധായകൻ വിവേക് ആത്രേയയും ആദ്യമായി കൈകോർക്കുന്ന ചിത്രമായ അൻറെ സുന്ദരനികിയുടെ ടീസർ പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം നസ്രിയ നസീമിൻറെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഇതുവരെ ചിത്രത്തിൻറെതായി പുറത്തുവന്ന പോസ്റ്ററുകൾ വളരെ കൗതുകം ഉളവാക്കുന്നവ ആയതിനാൽ സിനിമാ പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ടീസറും ഏറെ രസകരമാണ്. ചിത്രത്തിൻറെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെ അവതരിപ്പിക്കുന്നത് നാനിയാണ്.







  സുന്ദർ കുടുംബത്തിലെ ഒരേയൊരു ആൺകുട്ടിയായതിനാൽ അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിൻറെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തൻറെ സോൾമേറ്റ്‌ ആയി സുന്ദർ കാണുന്നു. രണ്ട് കുടുംബങ്ങളും ജാതിയും മതവും പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്. സംവിധാനത്തിലും എഴുത്തിലുമെല്ലാം വിവേക് ആത്രേയയുടെ രീതികൾ കാണാം. സംഗീത സംവിധായകൻ വിവേക് സാഗറിൻറേയും ക്യാമറാമാൻ നികേത് ബൊമ്മിയുടെയും മികച്ച സാങ്കേതികത ചിത്രത്തെ മികവുറ്റതാക്കുമെന്ന് ടീസർ സമർഥിക്കുന്നുണ്ട്.

Find out more: