സിനിമയിൽ കാണുന്നില്ലല്ലോ; നടി സീനത്തിന്റെ വിശേഷങ്ങൾ!  സിനിമ കിട്ടുന്നില്ല, കഥാപാത്രങ്ങൾ വരുന്നില്ല എന്ന നിരാശയൊന്നുമില്ല. ഞാൻ സിനിമയിലുള്ളവരെയൊന്നും അങ്ങോട്ട് വിളിച്ച് ബന്ധം പുതുക്കാറില്ലെന്നും അവർ പറയുന്നു. ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സീനത്ത് ജീവിത വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയും ചാനൽ പരിപാടികളിലുമൊക്കെയായി സജീവമാണ് സീനത്ത്. അഭിനയം മാത്രമല്ല ഡബ്ബിംഗ് രംഗത്തും കഴിവ് തെളിയിച്ചിരുന്നു അവർ. നാടക വേദിയിൽ നിന്നും സിനിമയിലെത്തിയതാണ് സീനത്ത്. മകനും ഭാര്യയും പറഞ്ഞാണ് ജിമ്മിൽ പോയിത്തുടങ്ങിയത്. ആരോഗ്യ കാര്യങ്ങളും ശ്രദ്ധിച്ചല്ലേ പറ്റൂ. പഴയ കാലത്തിലൂടെ സഞ്ചരിച്ച ന്യൂജൻ എന്നാണ് ഞാൻ സ്വയം വിശേഷിപ്പിക്കുന്നത്. പഴയ ആളുകൾക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. പഴയ പാട്ടുകളിലെല്ലാം തന്നെ ഒരു ദു:ഖമുണ്ട്. ഇപ്പോൾ സംസാരമാണ് കൂടുതൽ.



അത് നല്ല ഹിറ്റാവും, കുറച്ച് കഴിയുമ്പോൾ മങ്ങിപ്പോവും. എഴുത്ത് എനിക്കൊരുപാട് സന്തോഷം തരുന്ന കാര്യമാണ്. നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് മനസിലാക്കുന്നുണ്ടെന്നുള്ളത് വലിയ കാര്യമാണ്. അഭിനയിക്കാൻ അറിയാത്തൊരാളെ ട്രെയിൻ ചെയ്ത് എടുക്കാം. എഴുത്തിന്റെ കാര്യത്തിൽ അത് പറ്റില്ല. മനസിൽ കണ്ടാണ് ഞാൻ എഴുതാറുള്ളത്. വിഷ്വലൈസ് ചെയ്യും. സ്‌ക്രിപ്റ്റ് എഴുതാമെന്നുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ട്. ആദ്യം എഴുതിയത് ഡ്രാമയായിരുന്നു. അതിന് ശേഷമായിരുന്നു സിനിമയിലേക്ക് തിരിഞ്ഞത്. ഇനി ആ ഡ്രാമ ചെയ്യണമെന്നും സീനത്ത് പറയുന്നു. ഡെപ്ത്തുള്ള ക്യാരക്ടറൊക്കെ ചെയ്യാൻ ഇപ്പോഴും താൽപര്യമുണ്ട്. സിനിമയിൽ സജീവമല്ലാതിരുന്ന സമയത്താണ് ഞാൻ എഴുതിത്തുടങ്ങിയത്. നല്ലൊരു സിനിമ സംവിധാനം ചെയ്തു, അതിലൊരു ക്യാരക്ടറും ചെയ്തു. രണ്ടാം നാൾ എന്ന സിനിമ യൂട്യൂബിലുണ്ട്. എല്ലാവരും നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്.




നമുക്ക് റോളില്ലെന്ന് പറഞ്ഞ് പരാതി പറയുന്നതിനേക്കാളും നല്ലത് നമുക്കെന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കുക. സ്ത്രീകൾക്ക് പ്രാധാന്യമുള്ളൊരു ചിത്രം എഴുതി, അതിന് പറ്റിയൊരു പ്രൊഡ്യൂസറേയും കിട്ടി. അങ്ങനെ സംവിധായികയുമായി. എഴുത്ത് എനിക്കൊരുപാട് സന്തോഷം തരുന്ന കാര്യമാണ്. നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് മനസിലാക്കുന്നുണ്ടെന്നുള്ളത് വലിയ കാര്യമാണ്. അഭിനയിക്കാൻ അറിയാത്തൊരാളെ ട്രെയിൻ ചെയ്ത് എടുക്കാം. എഴുത്തിന്റെ കാര്യത്തിൽ അത് പറ്റില്ല. മനസിൽ കണ്ടാണ് ഞാൻ എഴുതാറുള്ളത്. വിഷ്വലൈസ് ചെയ്യും. സ്‌ക്രിപ്റ്റ് എഴുതാമെന്നുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ട്. ആദ്യം എഴുതിയത് ഡ്രാമയായിരുന്നു. അതിന് ശേഷമായിരുന്നു സിനിമയിലേക്ക് തിരിഞ്ഞത്. ഇനി ആ ഡ്രാമ ചെയ്യണമെന്നും സീനത്ത് പറയുന്നു.




വളരെ ചെറുപ്പമായിരുന്ന സമയത്താണ് ഗോഡ് ഫാദർ ചെയ്യുന്നത്. അയ്യോ, ഇവർക്കിത് ചെയ്യാൻ പറ്റില്ലെന്നായിരുന്നു എന്നെ കണ്ടപ്പോൾ സംവിധായകൻ പറഞ്ഞത്. മേക്കപ്പ്മാനാണ് മേക്കപ്പ് ചെയ്ത് ശരിയാക്കാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ആ റോൾ ചെയ്തത്. അവർക്കെല്ലാം അത്ഭുതമായിരുന്നു. തൊട്ടടുത്ത വീട്ടിലേത് പോലെയുള്ള ക്യാരക്ടറുകളാണ് ഇന്നത്തേത്. അതുകൊണ്ടാണ് എനിക്കൊക്കെ സിനിമകളില്ലാത്തത്. ഒരു കഥാപാത്രം വന്നാൽ ആ ഒരു രൂപം സെലക്റ്റ് ചെയ്യുകയാണ്. താരങ്ങളില്ല ഇപ്പോഴെന്നും സീനത്ത് പറയുന്നു.

Find out more: