കുറുക്കുവഴികളിലൂടെ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഇനി കടക്കാനാവില്ല. ഫ്ലാറ്റുഫോമുകളിലേക്കുള്ള അനധികൃത പ്രവേശന കവാടങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കങ്ങൾ റെയില്‍വേ സംരക്ഷണ സേന ആരംഭിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം ടൗണ്‍ സ്റ്റേഷനിൽ രണ്ടാം പ്ളാറ്റുഫോമിലെ വടക്കേയറ്റത്തും മദ്ധ്യഭാഗത്തും ഉണ്ടായിരുന്ന നാലു അനധികൃത വഴികള്‍ അധികൃതര്‍ അടച്ചു. മെട്രോ പാലത്തിനരികിലേക്കുള്ള വഴിയും ഇതിലുള്‍പ്പെടും. സുരക്ഷയുടെ പേരില്‍ മൂന്നു ദിവസത്തേക്കാണിതെങ്കിലും സ്ഥിരമാക്കണമെന്നാണ് സംരക്ഷണ സേന നിര്‍ദേശം. ഈ വഴികളെല്ലാം അടക്കുന്ന രീതിയില്‍ മതിലുകളും പണിയാന്‍ പദ്ധതിയുണ്ട്. കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും വരും ദിവസങ്ങളിൽ ഇത് ബാധകമാണ്

Find out more: