വ്ലോഗ്ഗെർ നെവിൻ അഗസ്റ്റിന്റെ വീഡിയോ വീണ്ടും വൈറലാകുമ്പോൾ...കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്‌ളോഗർ നെവിൻ അഗസ്റ്റിന്റെ വീഡിയോകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നെവിൻ അറസ്റ്റിലായത്.  രണ്ട് വർഷം മുൻപ് നെവിൻ തന്റെ ജീവിത കഥ ജോഷ് ടോക്കിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഈ വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് നെവിൻ ജനിച്ചത്.ചീരയും കാബേജും ക്യാരറ്റുമൊക്കെ പച്ചക്കറിയാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്ന് എക്സൈസുകാരോട് പറയുകയാണ് വ്ലോഗറും മട്ടാഞ്ചേരി സ്വദേശിയുമായ നെവിൻ അഗസ്റ്റിൻ.18-ാം വയസ്സിൽ കപ്പലിൽ പോയി തുടങ്ങി.





  എട്ട് വർഷത്തോളം കപ്പലിൽ ജോലി ചെയ്തിരുന്നു. അതിനിടെ താൻ ജോലി ചെയ്തിരുന്ന ചെറിയ കപ്പൽ മറ്റൊരു വലിയ കപ്പലിലേക്ക് ഇടിച്ചു കയറിയത്. ആ അപകടത്തിൽ ഇരുമ്പിന്റെ റെയ്ലിലേക്ക് താൻ തലയടിച്ചു വീണുവെന്നും നെവിൻ പറയുന്നു. ആ അപകടത്തിൽ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഏറെ നാളത്തെ ചികിത്സകൾക്കും മറ്റും ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അപകടത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് നാട്ടിലെത്തുന്നത്. ഇവിടെ നിന്നാണ് തന്റെ ജീവിതം മാറിയതെന്നും നെവിൻ പറയുന്നു. വീട്ടിലെ അവസ്ഥ വീണ്ടും മോശമായി തുടങ്ങിയപ്പോൾ ‍ഞാൻ വീണ്ടും കപ്പലിലേക്ക് തിരികെ പോയി. നേരാവണ്ണം നടക്കാനോ സംസാരിക്കാനോ പോലും പറ്റില്ലായിരുന്നു. ഉള്ളിൽ എന്താണോ ഫീൽ ചെയ്യുന്നത്, ഞാൻ അത് അപ്പോൾ തന്നെ പ്രകടിപ്പിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം കടൽത്തീരത്തിരിക്കുമ്പോൾ ഒരു മനുഷ്യൻ വന്നു.





  എന്തിനാടാ കരയുന്നത് എന്ന് ചോദിച്ച് അയാൾ എന്നെ കെട്ടിപിടിച്ചു. നിന്നെ കണ്ടപ്പോഴേ നീ നോർമൽ അല്ലാന്ന് മനസിലായി എന്ന് ഞാൻ പറഞ്ഞു. സാറേ എന്റെ എല്ലാം നഷ്ടപ്പെട്ടു ഞാൻ ആത്മഹത്യ ചെയ്യാൻ വന്നിരിക്കുന്നതാണെന്ന് അയാളോട് പറഞ്ഞു. കടലിന്റെ മോൻ ആയതു കൊണ്ട് എനിക്ക് കടലിൽ പോയി തന്നെ മരിക്കണം. അപ്പോൾ അയാൾ നീ മരിക്കണം എന്ന് തന്നെ പറഞ്ഞു. നിനക്ക് ഉറങ്ങാൻ ഒരു കൂരയുണ്ടോ, തിന്നാൻ ഭക്ഷണമുണ്ടോ, നിന്നെ സ്നേഹിക്കുന്ന ആരെങ്കിലുമുണ്ടോ എന്നും അയാൾ ചോദിച്ചു. അപ്പോൾ സാറ് പറഞ്ഞു, ഈ ലോകത്തേ ഏറ്റവും വലിയ ഭാഗ്യവാൻ നീ ആണെന്ന്. അപ്പോൾ തന്നെ ഞാൻ ചാടിയെഴുന്നേറ്റു. അങ്ങോട്ട് പിന്നെ എന്റെ ജീവിതം വേറെ ലെവലാണ്, എന്ന് നെവിൻ പറയുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായികനായകനിൽ നെവിൻ മത്സരിച്ചിരുന്നു. 





  മട്ടാഞ്ചേരി മാർട്ടിനെ അവതരിപ്പിച്ചതോടെ നെവിന് ആ പേര് വീണിരുന്നു. ആദ്യ പെർഫോമൻസിലൂടെ തന്നെ ശ്രദ്ധ നേടിയ നെവിൻ ഡാൻസിലും കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു. വേറിട്ട പെർഫോമൻസുകളിലൂടെയായി കൈയ്യടി സ്വന്തമാക്കിയിരുന്നു അദ്ദേഹം. ജീവിതത്തെക്കുറിച്ചും റിയാലിറ്റി ഷോ അനുഭവത്തെക്കുറിച്ചും പറഞ്ഞുള്ള നെവിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.മാത്രമല്ല ഡേവിഡെന്നാണ് എല്ലാരും എന്നെ വിളിക്കുന്നത്. നായികനായകനിൽ വന്നതോടെയാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. ചെറുപ്പത്തിൽ കുറച്ച് ഡാൻസൊക്കെ പഠിച്ചിട്ടുണ്ട്. പാട്ടുകേട്ടാൽ അപ്പോൾത്തന്നെ തുള്ളും, അതായിരുന്നു അവസ്ഥ. ഡാൻസ് ഭയങ്കര ഇഷ്ടമാണ്. സിനിമയാണ് എന്റെ സ്വപ്‌നമെന്നും അന്ന് നെവിൻ പറഞ്ഞിരുന്നു.  

Find out more: