മുടിയുടെ കാര്യത്തിൽ എല്ലാവരും ഒരുപോലെ കരുതൽ വൈകുന്നവരാണ്. അതെ, ഒറ്റ യൂസിൽ ഇങ്ങനെ എണ്ണ പുരട്ടിയാല്‍ മുടി കൊഴിയില്ല! ഇങ്ങനെയുള്ള ഒരു ഓയിൽ മതി നിങ്ങൾ നിങ്ങളുടെ മുടി അധികമായി സ്നേഹിച്ചു തുടങ്ങും. മുടി കൊഴിയുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. അന്തരീക്ഷത്തിലെ മലിനീകരണവും തലയില്‍ ഒഴിയ്ക്കുന്ന വെള്ളവുമടക്കം ആരോഗ്യം കുറയുന്നത്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ചില രോഗങ്ങള്‍, സ്‌ട്രെസ്, ഉറക്കക്കുറവ്, മുടിയെ ബാധിയ്ക്കുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ , ചില മരുന്നുകള്‍ എന്നിങ്ങനെ പോകുന്നു, ഇത്.

 

 

  ഇതിനുള്ള ചില പരിഹാരങ്ങളില്‍ എണ്ണ തേച്ചു കുളി പ്രധാനമാണ്. എന്നാല്‍ മുടിയില്‍ എണ്ണ വെറുതേ തേച്ചതു കൊണ്ടായില്ല, കൃത്യമായ രീതിയില്‍ തേയ്ക്കുകയെന്നതും ഏറെ പ്രധാനം തന്നെയാണ്. എന്നാലേ എണ്ണ തേച്ചു കുളിയുടെ ഗുണം ലഭിയ്ക്കൂ. പണ്ടു കാലത്തു മുതല്‍ അനുവര്‍ത്തിച്ചു പോന്ന ഒരു സൗന്ദര്യ സംരക്ഷണ വഴി കൂടിയാണിത്. എന്നാല്‍ എണ്ണ പുരട്ടിയിട്ടും മുടി കൊഴിയുന്നുവെന്നു പരാതിപ്പെടുന്നവര്‍ ധാരാളമുണ്ട. എണ്ണ പ്രയോഗം ശരിയായ രീതിയില്‍ ചെയ്യണം, എന്നാലേ ഗുണമുണ്ടാകൂ.

 

 

  മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. നല്ല മുടിയുണ്ടായിരുന്നവര്‍ക്കു പോലും കാലക്രമേണ മുടി കൊഴിയുന്ന, മുടിയുടെ ആരോഗ്യം പോകുന്ന അവസ്ഥ. ഇതിനായി പല ചികിത്സകളും തേടി നടക്കുന്നവര്‍ ചില്ലറയല്ല. എന്നിട്ടും പരിഹാരം കാണാന്‍ സാധിയ്ക്കാത്തവര്‍. മുടി വരണ്ടു പോകുന്നതാണ്, മുടിയില്‍ ഈര്‍പ്പം കുറയുന്നതാണ് മുടി കൊഴിയാനുള്ള അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. ശിരോചര്‍മത്തിലെ വരള്‍ച്ച പെട്ടെന്നു മുടി കടയോടെ പൊട്ടിപ്പോകാന്‍ ഇടയാക്കും.

 

 

  മുടി കൊഴിയുന്നതിനുള്ള ഒരു പരിഹാരമെന്നത് എണ്ണ തേച്ചു കുളി തന്നെയാണ്. ഇതില്‍ ചെമ്പരത്തിപ്പൂ, തുളസി, കറിവേപ്പില, കരിഞ്ചീരകം, ഉള്ളി എന്നിവ ഇട്ടു തിളപ്പിച്ചാല്‍ കൂടുതല്‍ നല്ലത്. നീലിഭൃംഗാദി പോലുള്ളവയും ആവണക്കെണ്ണ, ഒലീവ് ഓയില്‍ എന്നിവയുമെല്ലാം മുടി വളരാന്‍ സഹായിക്കുന്ന, മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നെല്ലിക്കാ എണ്ണയുമുണ്ട്. ഇതില്‍ ചെമ്പരത്തിപ്പൂ, തുളസി, കറിവേപ്പില, കരിഞ്ചീരകം, ഉള്ളി എന്നിവ ഇട്ടു തിളപ്പിച്ചാല്‍ കൂടുതല്‍ നല്ലത്.

 

 

  നീലിഭൃംഗാദി പോലുള്ളവയും ആവണക്കെണ്ണ, ഒലീവ് ഓയില്‍ എന്നിവയുമെല്ലാം മുടി വളരാന്‍ സഹായിക്കുന്ന, മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നെല്ലിക്കാ എണ്ണയുമുണ്ട്. മുടിയില്‍ എണ്ണ പുരട്ടുകയല്ല, തേയ്ക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ശിരോ ചര്‍മത്തില്‍. മുടിയുടെ തുമ്പു വരെ എണ്ണ പുരട്ടാം. ഇത് മുടിയുടെ വരണ്ട സ്വഭാവം കാരണം പൊട്ടിപ്പോകാതിരിയ്ക്കാനാണ്. അല്‍പം പഞ്ഞി എണ്ണയില്‍ മുക്കി മുടി വേരുകളില്‍ അമര്‍ത്തിപ്പിടിയ്ക്കുന്നതും വേരുകളിലേയ്ക്ക് എണ്ണ പിടിക്കാന്‍ സഹായിക്കും.

 

 

  ഇല്ലെങ്കില്‍ രോമ കൂപങ്ങളില്‍ വരെ എണ്ണയെത്തിയ്ക്കാന്‍ കഴിയുന്ന പ്രത്യേക തരം ചീര്‍പ്പുമുണ്ട്.  മുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍ പൂര്‍ണ ഗുണം കിട്ടണമെങ്കില്‍ ഇതു ചെറുതായി ചൂടാക്കുക. എണ്ണ കിണ്ണത്തില്‍ ഒഴിച്ചു ചൂടാക്കണം എന്നില്ല, ഒരു കിണ്ണം ആദ്യം ചൂടാക്കി മാററി വച്ച് ഇതിലേയ്ക്ക് എണ്ണയൊഴിച്ചാല്‍ മതിയാകും. ചെറിയ ചൂടുമതി. ഇത് വിരല്‍ത്തുമ്പില്‍ എടുത്ത് ശിരോചര്‍മത്തില്‍ നല്ലതു പോലെ പുരട്ടിപ്പിടിപ്പിയ്ക്കണം. മസാജ് ചെയ്യണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടിയുടെ ശിരോരോമ കൂപങ്ങളിലേയ്ക്ക് ഈര്‍പ്പം, എണ്ണമയം ഇറങ്ങി വരണ്ട സ്വഭാവം മാറ്റും.

 

 

  ഇത് മുടി കൊഴിച്ചില്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു പരിഹാരമാണ്. മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. മുടി കൊഴിച്ചില്‍ നല്ലതു പോലെ ഉള്ളവര്‍ ഇതേ രീതിയില്‍ എണ്ണ പുരട്ടിയ ശേഷം സ്റ്റീം ചെയ്യുന്നത് നല്ലതാണ്. ഇതിനായി ടവലോ തോര്‍ത്തോ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞത് തല പൊതിഞ്ഞ് മുടിയോടെ കെട്ടി വയ്ക്കുക. ഇത് പത്തു മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കുക. ഉലുവ കുതിര്‍ത്തി അരച്ചത്, ചെറുപയര്‍ പൊടി, ചെമ്പരത്തി പോലുള്ള താളികള്‍, ഷിക്കാക്കായ് തുടങ്ങിയവ നല്ലതാണ്.

 

 

  ഷാംപൂവെങ്കില്‍ തന്നെ കെമിക്കലുകള്‍ അടങ്ങാത്തവ നോക്കി വാങ്ങുക. ഇതു പോലെ മുടിയുടെ സ്വഭാവം അനുസരിച്ചു ഷാംപൂ ചെയ്യുക. മുടി വല്ലാതെ വരണ്ട സ്വഭാവമെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിയ്ക്കാം. മുടിയിലെ എണ്ണ അതേ പടി വയ്ക്കുന്നത് ചെളിയും പൊടിയും മുടിയില്‍ അടിഞ്ഞു കൂടാന്‍ കാരണമാകും. അതേ സമയം വരണ്ടതായി മാറാതിരിയ്ക്കാന്‍ പൂര്‍ണമായ എണ്ണമയം കളയുകയുമരുത്. ഷാംപൂ പോലുളളവയ്ക്കു പകരം സ്വഭാവിക വഴികള്‍ ഉപയോഗിച്ച് എണ്ണ കളയുക. എണ്ണമയമുള്ള മുടി നല്ലതു പോലെ ഉണങ്ങിയ ശേഷം മാത്രം കെട്ടി വയ്ക്കുക.

 

 

  ഇതു നനഞ്ഞ മുടിയായാലും കെട്ടി വയ്ക്കരുത്. മുടിയുടെ ആരോഗ്യത്തിന് കേടാണ്. ഫംഗല്‍ വളര്‍ച്ചകള്‍ക്കു കാരണമാകുന്ന ഒന്നാണിത്. മുടി വളരാന്‍ മുടി വേരുകള്‍ക്ക് എണ്ണമയം വളരാന്‍ ആവശ്യമെന്നതല്ല. ഇത് വരണ്ടു മുടി പൊട്ടിപ്പോകാതിരിയ്ക്കാന്‍ സഹായിക്കും എന്നതാണ്. മാത്രമല്ല, എണ്ണ പുരട്ടി മസാജ് ചെയ്താലേ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതിനാല്‍ മുടി വളര്‍ച്ചയും ഉണ്ടാകൂ. ഇന്നത്തെ തിരക്കേറിയ ലോകത്തില്‍ പലര്‍ക്കും എണ്ണ പുരട്ടി കുളി സാധ്യമല്ല.

 

 

എന്നാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതു ശീലമാക്കുക. ഒന്നുമില്ലെങ്കില്‍ നെറുകയില്‍ അല്‍പം എണ്ണ വയ്ക്കുക. ഇതിലൂടെ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. മുടിയില്‍ എണ്ണ പുരട്ടി പല്ലകലമുളള ചീപ്പിനാല്‍ ചീകുന്നത് ഏറെ നല്ലതാണ്. ഇത് തലയോടില്‍ രക്തപ്രവാഹം കൂട്ടുന്നതിനും മുടി കൂടുതല്‍ വളരുന്നതിനും സഹായിക്കും. 

మరింత సమాచారం తెలుసుకోండి: