മണിക്കൂറുകള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമായി.

 

റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ.എസ്.യു. ഉപരോധവും  അവസാനിപ്പിക്കുകയായിരുന്നു. 

 

 

 

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ അടിയന്തര  നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കില്‍ താനടക്കമുള്ളവര്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

 

 

 

എം.ജി. റോഡില്‍ ഉപരോധസമരം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

 

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി അടക്കമുള്ളവരെയാണ്   പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ്    ചെയ്തത്.

 

 

 

പോലീസിനെ പ്രതിരോധിക്കാന്‍ എസ്എഫ്‌ഐ   പ്രവര്‍ത്തകര്‍ കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ കിടന്നെങ്കിലും പോലീസ് ഇവരെ ബലം   പ്രയോഗിച്ച് മാറ്റുക  ആയിരുന്നു. കെ.എസ്.യു.

 

 

 

പ്രവര്‍ത്തകരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. എം.ജി. റോഡ് ഉപരോധിച്ചത്. 

 

 

 

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ച എസ്.എഫ്.ഐക്കാരെ കോളേജില്‍നിന്ന് പുറത്താക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു.

 

 

 

റോഡില്‍കിടന്ന് മരിച്ചാലും വേണ്ടില്ല, എസ്എഫ്‌ഐ ഗുണ്ടകളെ പുറത്താക്കണം. അവരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 

మరింత సమాచారం తెలుసుకోండి: