സംസ്ഥാനത്ത് പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണുള്ളത്.
65 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5372 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്.
4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് 2467 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.
ഇതില്‍ 1807 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും
click and follow Indiaherald WhatsApp channel