ദിവസം മുഴുവൻ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ചായ, റൊട്ടി, ഓംലെറ്റ് എന്നിവയെല്ലാം വിളമ്പി. അദ്ദേഹത്തിൻെറ ബ്രെഡ് ഓംലറ്റ് വിദ്യാർത്ഥികൾക്കിടയിൽ ഏറെ ഡിമാൻഡുള്ള ഒരു വിഭവമായിരുന്നു. ഇതാണ് സ്വന്തം ഭക്ഷണ ശാല എന്ന സ്വപ്നത്തിന് കരുത്തേകിയത്.അമ്മയിൽ നിന്ന് വാങ്ങിയ തുകയും സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ച തുകയും ഒക്കെയായി 4,500 രൂപ അദ്ദേഹം സ്വരൂപിച്ചു . 120 ചതുരശ്ര അടി സ്ഥലത്താണ് ഫൂഡ് സ്റ്റാൾ തുടങ്ങിയത്. സമോസകളും മറ്റ് പലഹാരങ്ങളും വിളമ്പുന്ന നഗരത്തിലെ മറ്റ് സ്റ്റാളുകളിൽ നിന്ന് വ്യത്യസ്തമായിരിക്കണം ഈ ഫൂഡ് സ്റ്റാൾ എന്ന് അദ്ദേഹം ആഗ്രഹിച്ചു.
പതിനൊന്നാമത്തെ വയസ്സിൽ ആണ് വിജയ് സ്വന്തമായി ഒരു ഭക്ഷണ സ്റ്റാൾ ആരംഭിക്കുന്നത്.ആലു ടിക്ക പാചകക്കൂട്ട് പടിച്ചെടുത്തത്. അതിൽ ഓരോ പരീക്ഷണങ്ങൾ നടത്തി. അവസാനം സാൻഡ്‌വിച്ച് തന്നെ നെയ്യിൽ ചുട്ടെടുത്തു. പിന്നീടാണ് ഹോട്ട് ഡോഗ് പരീക്ഷണം, ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന ഒരു തിയേറ്റർ നഗരത്തിൽ ഉണ്ടായിരുന്നു. അവരുടെ കാൻറീനിൽ ഹോട്ട് ഡോഗുകൾ ലഘുഭക്ഷണമായി നൽകിയിരുന്നു. തിയേറ്റർ അടച്ചപ്പോൾ ഹോട്ട് ഡോഗുകളും ഓർമയായി.ഈ ആശയത്തിൽ നിന്ന്, ചിക്കൻ, മട്ടൺ എന്നിവ ഉപയോഗിച്ച് ഹോട്ട്ഡോഗ് പോലെ നിർമ്മിച്ച മറ്റ് രണ്ട് ഇനങ്ങൾ അദ്ദേഹം കണ്ടുപിടിച്ചു.
വെജ് ഹോട്ട് ഡോഗ് 50 പൈസയ്ക്കും നോൺ-വെജ് ഒന്ന് 75 പൈസയ്ക്കും ആയിരുന്നു വിൽപ്പന. ഇത് ഹിറ്റായതോടെ ഇത് ഹിറ്റായതോടെ ബിസിനസും ഹിറ്റാകുകയായിരുന്നു. ഹോട്ട് ഡോഗ് വിഭവങ്ങൾക്ക് വിലയും കൂടി. 30 രൂപ മുതലായി പിന്നീട് വില. ഓൺലൈനിലും ബിസിനസ് വ്യാപിപ്പിച്ചതോടെ ഒരു ദിവസം 100-ലേറെ ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഊബർ ഈറ്റ്സിലൂടെ ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഹോട്ട് ഡോഗ് സംരംഭകന് കമ്പനിയുടെ ഒരു അംഗീകാരവും ലഭിച്ചു. നേരിട്ട് ഹോങ്കോങ്ങിലെത്തിയാണ് അവാർഡ് വാങ്ങിയത്.
click and follow Indiaherald WhatsApp channel