കഴിഞ്ഞ വാരം പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ നടന്ന റാലിക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ പോലീസ് പ്രഥമിക വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതായി വാര്‍ത്ത എജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ നടപടിയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാനാണ് സെപ്തംബര്‍ 13ന് ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ റാലി നടത്തിയത്. ഇവിടെയാണ് 11 യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഇമ്രാനെതിരെ മുദ്രവാക്യം വിളിച്ചത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചില്ലെന്നും. ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായുമാണ് പോലീസ് പറഞ്ഞത്.
click and follow Indiaherald WhatsApp channel