പശുവിനെക്കുറിച്ച് സംസാരിക്കുന്നത് ചിലർ കുറ്റമായി കാണുന്നു: നരേന്ദ്ര മോദി! തൻറെ പാർലമെൻറ് മണ്ഡലമായ വരണാസിയിൽ 2,095 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് നരേന്ദ്ര മോദിയുടെ വാക്കുകൾ. സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കവെയാണ് പ്രധാനമന്ത്രി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. പശുവിനെ അമ്മയായാണ് തങ്ങൾ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിൻറെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് കൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. തുടർന്ന് പ്രതിപക്ഷത്തിന് നേരെ പരോക്ഷ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.





    പശുക്കളെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമാകുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പശുവിനെ അമ്മയായാണ് തങ്ങൾ കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. “അവർ അത് കുറ്റമാക്കിയിരിക്കുന്നു. എന്നാൽ നമുക്ക് പശു നമ്മുടെ അമ്മയാണ്. പശുക്കളെയും എരുമകളെയും കളിയാക്കുന്നവർ രാജ്യത്തെ എട്ട് കോടിയോളം വരുന്ന കുടുംബങ്ങൾ തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തുന്നത് കന്നുകാലികളിലൂടെയാണെന്ന് മറക്കുന്നു" പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ്- ഏഴ് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ പാൽ ഉൽപ്പാദനം 45 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ ക്ഷീരോൽപ്പാദന രംഗത്തെ ശക്തിപ്പെടുത്തുക എന്നത് തൻറെ സർക്കാർ പ്രധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





  അതേസമയം തെരഞ്ഞെടുപ്പ്, ഉത്സവകാലം എന്നിവയുടെ മുന്നോടിയായി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചാൽ ആ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം. 




  ഈ പ്രദേശങ്ങളിലെ വീടുകൾ തോറും പരിശോധന നടത്തണം. ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്ര പാക്കേജിലെ പണം ചെലവഴിക്കാം. പ്രവർത്തന പുരോഗതി എല്ലാ ദിവസവും ആരോഗ്യ സെക്രട്ടറിമാർ വിലയിരുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ കുത്തിവെപ്പിന്റെ വേഗത കൂട്ടണം. ദേശീയ ശരാശരിയേക്കാൾ താഴെയുള്ള സംസ്ഥാനങ്ങളിൽ വീടുകളിലെത്തി വാക്സിൻ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Find out more: