സിഎഎ നടപ്പിലാക്കുന്നതിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.

 

 

 

 

 

 

 

സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നടപടികള്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

ദേശീയ ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്നവാശ്യപ്പെട്ടും ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

ജനുവരി പത്തിനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ച്യ്തിരുന്നു 

 

 

 

 

 

 

  ഏതാണ്ട്  40,000 പേരുടെ പട്ടിക കേന്ദ്രസർക്കാറിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

 

 

 

കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് സ്റ്റേ ചെയ്യണം എന്നാണ് ലീഗിന്റെ  ഇപ്പോഴത്തെ ആവശ്യം

പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലുമായി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ ഫയല്‍ ചെയ്തത്.

మరింత సమాచారం తెలుసుకోండి: