പാൻ ഇന്ത്യൻ മാസ് ചിത്രമാൻ കടുവ; ന്നഡ ടീസറിന് കർണ്ണാടകയിൽ വൻ വരവേൽപ്! പൃഥ്വിരാജ് നായകനാകുന്ന സിനിമയിൽ വിവേക് ഒബ്‌റോയാണ് വില്ലനായി എത്തുന്നത്. ഡി.ഐ.ജിയുടെ റോളിലാണ് വിവേക് ഒബ്റോയി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൻ്റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ.  നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രീകരണത്തിനിടയിൽ ഹൈക്കോടതി സ്റ്റേ ഉൾപ്പെടെ നിരവധി തടസങ്ങൾ നേരിടേണ്ടി വന്ന സിനിമ കൂടിയാണ് ഇത്.





    ചിത്രം ഈ മാസം 30ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരിക്കുന്നത്. ഇന്ന് സിനിമയുടെ കന്നഡ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് കന്നഡ സിനിമാ ആരാധകർ ടീസർ ഏറ്റെടുത്തിരിക്കുന്നത്. വൻ വരവേൽപ്പാണ് സിനിമയുടെ ടീസറിന് ലഭിക്കുന്നത്. യൂട്യൂബ് ചാനൽ കമൻ്റ് ബോക്സിൽ ഇത് പ്രകടമാണ്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രം എന്ന പ്രത്യേകതയുമുള്ളതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ ഉറ്റു നോക്കുന്നത്.





ഇതിനു പിന്നാലെയാണ് കടുവയുടെ ഷൂട്ടിംഗ് സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശം ഭക്ഷണം നൽകി എന്ന പരാതിയും ഉയർന്നു വന്നത്. ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് സിനിമ ഒടുവിൽ പ്രേക്ഷകരിലേക്കെത്തുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കുരുവിനാൽകുന്നിൽ കുറുവച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ആയതിനാൽ ചിത്രം തനിക്ക് മാനസിക വിഷമം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് ‘കുരുവിനാൽകുന്നിൽ കുറുവച്ചൻ’ നൽകിയ ഹർജിയിൽ ചിത്രീകരണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.





 ചിത്രം ഈ മാസം 30ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരിക്കുന്നത്. ഇന്ന് സിനിമയുടെ കന്നഡ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് കന്നഡ സിനിമാ ആരാധകർ ടീസർ ഏറ്റെടുത്തിരിക്കുന്നത്. വൻ വരവേൽപ്പാണ് സിനിമയുടെ ടീസറിന് ലഭിക്കുന്നത്. യൂട്യൂബ് ചാനൽ കമൻ്റ് ബോക്സിൽ ഇത് പ്രകടമാണ്.  നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രീകരണത്തിനിടയിൽ ഹൈക്കോടതി സ്റ്റേ ഉൾപ്പെടെ നിരവധി തടസങ്ങൾ നേരിടേണ്ടി വന്ന സിനിമ കൂടിയാണ് ഇത്.

Find out more: