അറബിക്കടലിൽ രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെട്ടു. ഇവ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെങ്കിലും കേരളത്തെ നേരിട്ടുബാധിക്കില്ല.

 

 

 

 

 

 

 

 

എന്നാൽ കേരളതീരത്ത് കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.  അതുകൊണ്ട് തന്നെ തിങ്കളാഴ്ച മധ്യകേരളത്തിലും വടക്കൻകേരളത്തിലും കനത്തമഴയ്ക്കു സാധ്യതയുണ്ട്. നാലു ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

 

 

 

 

 

 

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കനത്തമഴയ്ക്കു സാധ്യതയുള്ളത്.

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിനടുത്താണ് ഒരു ന്യൂനമർദം രൂപപ്പെട്ടത്.

 

 

 

ഇത് കൂടുതൽ ശക്തിപ്രാപിക്കാനും അതിതീവ്രമായാൽ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. കേരളതീരത്തിനടുത്തുകൂടിയാണ് ഇത് കടന്നുപോകാൻ സാധ്യത കൂടുതൽ. 

 

 

 

 

ചൊവ്വാഴ്ച കേരളതീരത്ത് മീൻപിടിത്തം പൂർണമായും വിലക്കിയിട്ടുണ്ട്. ആരും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകാനും കടലിൽ പോയവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിക്കാനും ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

ന്യൂനമർദം ലക്ഷദ്വീപ് തീരത്തേക്കു നീങ്ങുകയാണ്. മൂന്നു നാല് ദിവസത്തിനകം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

 

 

 

 

 

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടുചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് രണ്ടാം ന്യൂനമർദമുള്ളത്. ഇത് സൊമാലിയ തീരത്തേക്കു നീങ്ങുമെന്നാണു പ്രാഥമിക നിഗമനം. 

మరింత సమాచారం తెలుసుకోండి: