
ഫാർമസി, ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. ഡെലിവറി സേവനങ്ങളെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂടുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്ന് മന്ത്രിസഭ ഉത്തരവിട്ടു. കൊവിഡ് വ്യാപനം രാജ്യത്ത് കൂടുതൽ ആണ് അതുകൊണ്ട് അനാവശ്യമായ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കുവൈറ്റിലേക്ക് വരാൻവേണ്ടി ദുബായിൽ എത്തിയ പല പ്രവാസികൾക്കും ഈ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്.എന്നാൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മന്ത്രിസഭ അറിയിച്ചു. പിന്നീട് കൊവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതിനെ കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കും. ഏത് രാജ്യങ്ങളിലുമെന്ന പോലെ, സ്വന്തം പൗരൻമാർക്ക് തൊഴിലവസരങ്ങൾ നൽകുകയെന്നത് ജിസിസി രാജ്യങ്ങളുടെയും പ്രഥമ പരിഗണനയിൽ വരുന്ന കാര്യമാണ്.
അതുകൊണ്ടു തന്നെ തൊഴിലില്ലായ്മ രൂക്ഷമായ ഈ രാജ്യങ്ങളിൽ തൊഴിൽ മേഖലയുടെ സ്വദേശിവൽക്കരണം തകൃതിയായി നടക്കുകയാണ്. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണ് സ്വദേശിവൽക്കരണം ദേശീയ അജണ്ടയായി സ്വീകരിച്ച് മുന്നോട്ടുപോവുന്നത്. പൊതുമേഖലയിലെന്ന പോലെ സ്വകാര്യമേഖലയിലും സാധ്യമായ രംഗങ്ങളിലെല്ലാം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഈ മൂന്നു രാജ്യങ്ങളും.
സ്വദേശികൾക്കിടയിൽ നേരത്തേ തന്നെ രൂക്ഷമായ തൊഴിലില്ലായ്മ കൊവിഡ് പ്രതിസന്ധിയോടെ കൂടുതൽ ശക്തമായി. എണ്ണ വിലയിലുണ്ടായ ഇടിവും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും കാരണം നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യമേഖലയിലെ താരതമ്യേന ചെറിയ ജോലികൾ പോലും സ്വദേശികൾക്ക് മാത്രമാക്കി നിയമനിർമാണം നടത്തുകയാണ് ഈ മൂന്നു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ഇപ്പോൾ ചെയ്യുന്നത്.