അരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും സംഘവും പിടികൂടി. കാസര്‍ഗോഡ് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടില്‍ രമണന്റെ മകന്‍ രഞ്‌ജിത്ത് (30) ആണു പിടിയിലായത്.
കഴിഞ്ഞ ദിവസം കൊടകരയില്‍ കഞ്ചാവുമായി പിടിയിലായ യുവാവില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ട്രെയിന്‍വഴി കഞ്ചാവു കടത്ത് നിര്‍ലോഭം നടക്കുന്നതായി മനസിലായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴില്‍ വരുന്ന പുതുക്കാട്, കൊടകര, ആളൂര്‍, ചാലക്കുടി, കൊരട്ടി പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ റെയില്‍വേ സ്‌റ്റേഷനുകളും ബസ് സ്‌റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തുന്നുണ്ടയിരുന്ന.
പതിവുപോലെ ഇന്നലെ അതിരാവിലെ മുതല്‍ ട്രെയിനില്‍ വരുന്നവരെ നിരീക്ഷിക്കുന്നതിനിടയില്‍ കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷനില്‍ ഷോള്‍ഡര്‍ ബാഗുമായി വന്നിറങ്ങിയ യുവാവ് അപരിചിതഭാവേന റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നതു കണ്ട ഷാഡോ പോലീസ് സംഘം പള്ളി സ്‌റ്റോപ്പില്‍വച്ച് യുവാവിനെ വിശദമായി ചോദ്യം ചെയ്യവേ പരസ്‌പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന അറുപത്തിമൂന്നോളം അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തത്.
click and follow Indiaherald WhatsApp channel