ചന്ദ്രയാന്‍ രണ്ട് പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍ ദൂരെനിന്നുമാണ് ചന്ദ്രയാന്‍ രണ്ട് ഈ ചിത്രം പകര്‍ത്തിയത്. അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും ചിത്രത്തില്‍ കാണാം. ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയാണ് പേടകം
ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.
അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്റര്‍ വേര്‍പെടും. സെപ്റ്റംബര്‍ നാലിനാണ് ഇത് സംഭവിക്കുക. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40 ന് ചന്ദ്രനിലിറക്കാനാണ് പദ്ധതി. വരും ദിവസങ്ങളിൽ ചാന്ദ്രയാൻ - 2 പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം
click and follow Indiaherald WhatsApp channel