
കൗമാരക്കാലത്താണ് തന്റെ ഉള്ളിൽ സ്ത്രീ ആണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അച്ഛന്റെയും അമ്മയുടെ വേർപിരിയൽ കുട്ടിക്കാലം കുറെ ദുഷ്കരമാക്കി മാറ്റി. പിന്നീട് ഒരാളുടെ സഹായത്തോടെയാണ് അഭിനയ മേഖലയിലേക്ക് താൻ എത്തിപ്പെടാൻ നിമിത്തം ആയതെന്ന് സീമ പറയുന്നു. ഒരിടത്തും തനിക്ക് സ്ത്രീക്കും പുരുഷനും കിട്ടുന്ന പരിഗണന കിട്ടിയിട്ടില്ലെന്ന് പറയുകയാണ് സീമ. ചാനലുകളിൽ ലഭിക്കുന്ന വേതനത്തിൽ വരെ വേർതിരിവ് ഉണ്ടായിരുന്നു. പണ്ട് തന്നെ മാറ്റി നിർത്തിയ കുടുംബക്കാർക്ക് ഇപ്പോൾ ഇഷ്ടം ആണെങ്കിലും അവർ തന്നെ പൂർണ്ണമായി അംഗീകരിച്ചു എന്ന് പറയാനാകില്ല എന്ന അഭിപ്രായം ആണ് സീമയ്ക്ക്. ഒരിടത്തും തനിക്ക് സ്ത്രീക്കും പുരുഷനും കിട്ടുന്ന പരിഗണന കിട്ടിയിട്ടില്ലെന്ന് പറയുകയാണ് സീമ.
ചാനലുകളിൽ ലഭിക്കുന്ന വേതനത്തിൽ വരെ വേർതിരിവ് ഉണ്ടായിരുന്നു. പണ്ട് തന്നെ മാറ്റി നിർത്തിയ കുടുംബക്കാർക്ക് ഇപ്പോൾ ഇഷ്ടം ആണെങ്കിലും അവർ തന്നെ പൂർണ്ണമായി അംഗീകരിച്ചു എന്ന് പറയാനാകില്ല എന്ന അഭിപ്രായം ആണ് സീമയ്ക്ക്. പക്ഷെ പ്രണയപരാജയങ്ങൾ അനുഭവിച്ചത് കാരണം ഇനി വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു. ഭാവിയിൽ ഒരു ട്രസ്റ്റ് തുടങ്ങണം. സമ്പാദിക്കുന്നതെല്ലാം ആ ട്രസ്റ്റിന്റെ പേരിൽ എഴുതി നൽകും- ഉറച്ച സ്വരത്തോടെ സീമ പറയുന്നു.വിവാഹം കഴിക്കണം എന്ന് ഏറെ നാൾ മുൻപ് വരെ ആഗ്രഹിച്ചിരുന്നു. അതിനാൽ ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡിൽ പോലും ജെൻഡർ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.