റെയിൽവേ പ്ലാറ്റഫോം ടിക്കറ്റ് മൂന്നിരട്ടിയാക്കി!  രൂപയായിരുന്നു ടിക്കറ്റിന് ഇപ്പോൾ 30 രൂപയാണ് വില. കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന്‌ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക്‌ കുറയ്‌ക്കാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.അതായത് രാജ്യത്തെ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയർത്തി.   യാത്രക്കാരുടെ സുരക്ഷയ്ക്കും സ്റ്റേഷനുകളിൽ തിരക്ക് കൂടുന്നതിനുമായി റെയിൽ‌വേ ഭരണകൂടം ഏറ്റെടുക്കുന്ന താൽക്കാലിക നടപടിയും ഫീൽഡ് പ്രവർത്തനവുമാണ് ഈ ടിക്കറ്റ് നിരക്ക് വർധന. 2015 മുതൽ ഡിവിഷണൽ മാനേജർമാർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.



സ്റ്റേഷനുകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഡിവിഷണൽ റെയിൽവേ മാനേജർ അഥവാ ഡി‌ആർ‌എമ്മുകളുടെ ഉത്തരവാദിത്തമാണ്. അതേസമയം ബെംഗളൂരു അടക്കമുള്ള പ്രധാന സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റിന്‌ 50 രൂപ വരെ ഈടാക്കുന്നുണ്ട്. കൊറോണ വൈറസിനെ തുടർന്ന് കേരളത്തിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഇത് ഇതുവരെ‌ പുനരാരംഭിച്ചിട്ടില്ല. റിസർവഷൻ സംവിധാനത്തോടെ പ്രത്യേക എക്‌സ്‌പ്രസ്‌ ട്രെയിനുകൾ കൂടുതൽ സർവീസ്‌ ആരംഭിച്ച സാഹചര്യത്തിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ വിതരണം താമസിയാതെ തുടങ്ങും. ഇതിനിടെയാണ് യാത്രക്കാരെ വലച്ച് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് കൂടാതെ പാസഞ്ചർ ട്രെയിനുകളിലെ കുറഞ്ഞ ദൂര യാത്രാ നിരക്കും 30 രൂപയാക്കിയിട്ടുണ്ട്.  



എന്നാൽ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വേനൽക്കാലത്ത് റെയിൽവേസ്റ്റേഷനുകളിൽ തിരക്ക് കൂടാതിരിക്കാൻ ആണ് നിരക്ക് വർധന. മുംബൈ മെട്രോപൊളിറ്റൻ റീജിയനിലെ (എംഎംആർ) ചില പ്രധാന സ്റ്റേഷനുകളിൽ ആണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. മാർച്ച് ഒന്നു മതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഈ വർഷം ജൂൺ 15 വരെ നിരക്ക് പ്രാബല്യത്തിൽ തുടരും. വേനൽക്കാല യാത്രാ തിരക്കിനിടയിൽ ഈ സ്റ്റേഷനുകളിൽ തിരക്ക് കൂടുന്നത് തടയാനാണ് മദ്ധ്യ റെയിൽവേ ഇത്തരമൊരു നിർദേശം നൽകിയത്. 



ഒരു പ്ലാറ്റ്‍ഫോം ടിക്കറ്റിന് മുമ്പത്തെ പത്ത് രൂപയ്ക്ക് പകരം 50 രൂപയാണ് പുതുക്കിയ നിരക്ക് . ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, മുംബൈയിലെ ലോക്മന്യ തിലക് ടെർമിനൽ, താനെ, തുടങ്ങിയ സ്റ്റേഷനുകളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്നും 50 രൂപയായാണ് വർദ്ധിപ്പിച്ചിത്. രാജ്യത്തെ ആറ് റെയിൽവേ ഡിവിഷനുകളിലായി തിരക്കേറിയ 250 റെയിൽവെ സ്റ്റെഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിലുണ്ട്. 

మరింత సమాచారం తెలుసుకోండి: